1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2018

എം പി പദ്മരാജ് (ജനറല്‍ സെക്രട്ടറി, യുക്മ സൗത്ത് വെസ്റ്റ്): പ്രിയ അസ്സോസിയേഷന്‍ ഭാരവാഹികളെ / യുക്മ പ്രതിനിധികളെ, യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ ഒന്‍പതിന് ആന്‍ഡോവറില്‍ വച്ച് നടക്കുന്ന വിവരം ഇതിനകം തന്നെ അറിഞ്ഞിരിക്കുമല്ലോ. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേള ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ ജൂണ്‍ ഒമ്പതിന് രാവിലെ ഒമ്പതര മണിയോടെ ആരംഭിക്കും.

എല്ലാ അംഗ അസ്സോസിയേഷന്‍ പ്രസിഡന്റ് / സെക്രട്ടറിമാരും തങ്ങളുടെ കായികമേളയില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ജൂണ്‍ നാലിന് മുന്‍പായി സമര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോട് കൂടിയുള്ള അവസാന ലിസ്റ്റ് ജൂണ്‍ ആറിന് രാത്രി എട്ടുമണിക്ക് മുന്‍പ് തന്നെ റീജിയണല്‍ കമ്മിറ്റിയുടെ ഔദ്യോഗിക ഇമെയിലില്‍ അയച്ച് നല്‍കേണ്ടതാണ്. പ്രത്യേകം ഓര്‍ക്കുക, ജൂണ്‍ ആറാം തിയതി രാത്രി എട്ടു മണിക്ക് ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ക്ക് ഒരു ഐറ്റത്തിന് ഒരാള്‍ക്ക് അഞ്ച് പൗണ്ട് വീതമാണ് നല്‍കേണ്ടി വരുക. അസ്സോസിയേഷന്‍ ഭാരവാഹികള്‍ സമയബന്ധിതമായി ലിസ്റ്റ് അയക്കുന്നതിന് താല്പര്യമെടുക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്.

കായികമേളയോടനുബന്ധിച്ച് മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ഒരുക്കുന്നതായിരിക്കും. കായികമേളയുടെ വിജയത്തിനായി താങ്കളുടെ അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

QUICK NOTE: PLEASE PAY THE REGISTRATION TO THE FOLLOWING ACCOUNT ALONG WITH YOUR PARTICIPANT LIST ON OR BEFORE 4TH JUNE .

THE FINAL LIST WITH ALL CORRECTIONS AND ARREARS( PAYMENT) MUST BE SUBMITTED BEOFRE 8PM ON 6TH JUNE

ANY REGISTRATION AFTER THIS DATE OR ON THE DAY OF EVENT WILL BE CHARGED £5 PER INDIVUDUAL ITEM AND £15 FOR TEAM ITEM.

FOR ANY QUERIES PLEASE RING PAPPAN 07576691360 OR VARUGHESE 07908544181

Sort code 403534
Account number04080637
BankHSBC

Lets Make this event a Grand success

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.