1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2018

ഹരികുമാര്‍ ഗോപാലന്‍ (പിആര്‍ഒ): ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങ പരിപാടികള്‍ക്ക് വരുന്ന സെപ്റ്റംബര്‍ 22ാം തിയതി പൂര്‍വാധികം ഭംഗിയായി നടത്തപ്പെടും. എല്ലാവര്‍ഷത്തെയും ലിമയുടെ ഓണം ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും ഒട്ടും കുറവുവരുതത്തെ മുന്‍പോട്ടു പോകും ..

വിവിധയിനം കലാപരിപാടികള്‍ യു കെ യുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമ പരിപാടിയിലേക്ക് എത്തിച്ചേരും കൂടാതെ ലിവര്‍പൂളിലെ കല കായിക പ്രതിഭകളും പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. GCSC , A ലെവെല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും.

വരുന്ന സെപ്റ്റംബര്‍ മാസം 22 ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൌണ്‍ ഹാളാണ് ഓണഘഷപരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണ സദ്ധൃക്കു ശേഷം കല പരിപാടികള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു.

പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക 07859060320, 07886247099 ..07846443318.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.