സ്വന്തം ലേഖകന്‍: വിസ കാര്‍ഡുകള്‍ പണിമുടക്കി; പേയ്‌മെന്റുകള്‍ നടത്താനാകാതെ വലഞ്ഞ് ഉപഭോക്താക്കള്‍. വിസാ കാര്‍ഡ് പേയ്‌മെന്റ് സിസ്റ്റത്തിലുണ്ടായ പിഴവാണ് സേവനം തടസപ്പെടാന്‍ കാരണമെന്നും പ്രശ്‌നം പരിഹരിച്ച് വരുന്നതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വിസ കാര്‍ഡുകളുമായി വിവിധ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കാണ് കാര്‍ഡ് പേയ്‌മെന്റ് സേവനം തുടര്‍ച്ചയായി നിരസിക്കപ്പെട്ടത്. ബ്രിട്ടനിലും യൂറോപ്പിലുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ കാര്‍ഡ് പ്രശ്‌നം ബാധിച്ചു. മാസത്തിലെ ആദ്യ ആഴ്ചയായയും ശനിയാഴ്ച വ്യാപാരം നടക്കുന്ന സമയമായതും ഉപഭോക്താക്കളേയും വ്യാപാരികളേയും ഒരുപോലെ കുഴക്കി.
എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ പലര്‍ക്കും കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞതായി കമ്പനി പറയുന്നു. ഹാര്‍ഡ് വെയറില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് തടസ്സം നേരിട്ടത്. ഞായറാഴ്ചയോടെ പൂര്‍ണ തോതില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിന് കമ്പനി ക്ഷമാപണവും നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല