ബ്രിട്ടനിലെ ജനനനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്ന ഈ സാഹചര്യത്തില്‍ വേണ്ടത്ര മിഡ് വൈഫുമാരെ കിട്ടാത്തതിനാല്‍ 12 മാതൃസംരക്ഷണ യൂണിറ്റുകള്‍ അടച്ചു പൂട്ടിയത് ലേബര്‍ വാര്‍ഡുകളുടെ സ്ഥിതി പരുങ്ങളിലാക്കിയിരിക്കുകയാണ്. ഇതുമൂലം പ്രസവിക്കാനായ് സ്ഥലം കിട്ടാത്ത അവസ്ഥയാണ് മാതാക്കള്‍ക്കുള്ളത് പലരുടെയും അടുത്തുള്ള ആശുപത്രികളിലെ പ്രസവ വാര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ദൂരെ സ്ഥലങ്ങളിലുള്ള ആശുപത്രികള്‍ തേടി പോകേണ്ട അവസ്ഥയാണ്. വൈകോമ്പ് ഹോസ്പിറ്റലില്‍ നിന്നും ഇങ്ങനെ മറ്റൊരു ആശുപത്രിയിലേക്ക് ഒരു ഗര്‍ഭിണിയെ കൊണ്ട് പോകുമ്പോള്‍ അവര്‍ ആംബുലന്‍സില്‍ വെച്ച് പ്രസവിച്ചുവത്രേ!
മിഡ് വൈഫുകളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള ഈ ഞെട്ടിക്കുന്ന കുറവ് മൂലം വേണ്ടത്ര പരിചരണം കിട്ടുന്നില്ല മാതാവിനും ശിശുവിനും എന്ന പേരില്‍ 2792 പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്, മുന്‍പ് പ്രൈം മിനിസ്റ്റര്‍ ഡേവിഡ് കാമറൂണ്‍ ആവശ്യമുള്ള മിഡ് വൈഫുകളെ കണ്ടെത്തി ഇതിന് പരിഹാരം കാണുമെന്നു ഉറപ്പ് പറഞ്ഞെങ്കിലും ഇതുവരെ ഒരു പരിഹാരവും നടപ്പിലാക്കിയിട്ടില്ല. ലണ്ടനില്‍ കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ നടന്ന 42 ശിശു മരണങ്ങളില്‍ 17 മരണവും വേണ്ടത്ര പരിചരണം ഗര്‍ഭ സമയത്ത് ലഭിക്കാത്തത് കൊണ്ടാണെന്ന കണ്ടെത്തലാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.
വ്യക്തമായ് പറഞ്ഞാല്‍ ജനനനിരക്കില്‍ വന്നിട്ടുള്ള ഈ വര്‍ദ്ധനവ് മൂലം ഓരോ 40 സെക്കണ്ടുകളിലും ഒരു കുഞ്ഞു ജനിക്കുന്നുണ്ട്, ഇത് കാരണം 1981 കുട്ടികളെയാണ് ഒരു ദിവസം മിഡ് വൈഫുമാര്‍ക്ക് ഡെലിവറി ചെയ്യേണ്ടി വരുന്നത്. വിദഗ്തര്‍ പറയുന്നത് ഇതിന് പ്രധാന കാരണം കുടിയേറ്റമാണെന്നാണ്, ഗര്‍ഭിണികളില്‍ മൂന്നില്‍ ഒരാള്‍ യുകെയില്‍ നിന്നുള്ളവര്‍ അല്ലത്രെ! ഇതിനെല്ലാം പുറമെ വര്‍ദ്ധിച്ച പ്രസവാവധിയും കുഞ്ഞിനും അമ്മയ്ക്കും ലഭിക്കുന്ന ആനുകൂല്യങ്ങളും ഗര്‍ഭിണിയാകാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല