1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2011

 

സ്റ്റാന്‍ഫോര്‍ഡ്: മുന്‍ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസിന് ഡബ്ല്യു. ടി.എ സ്റ്റാന്‍ഫോര്‍ഡ് ടെന്നീസ് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഫ്രഞ്ച്താരം മരിയ ബര്‍ത്തോളിയെയാണ് സെറീന തോല്‍പ്പിച്ചത് . ജര്‍മ്മന്‍ താരം സബീന ലിസിക്കിയെ തകര്‍ത്ത് ഫൈനലിലെത്തിയ സെറീന 7-5, 7-6 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

ഫൈനലിലേക്കുള്ള വഴിയില്‍ ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെയും സെമിയില്‍ ജര്‍മ്മന്‍ താരം സബീന ലിസിക്കിയെയും ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്ത് ഫൈനലിലെത്തിയ സെറീന ,ഫൈനലിലും എതിരാളിക്ക് ഒരു സെറ്റ് പോലും അനുവദിച്ചില്ല. കഴിഞ്ഞ വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ തന്നെ തോല്‍പ്പിച്ച ബര്‍ത്തോളിയോടുള്ള മധുരപ്രതികാരം കൂടിയായി സെറീനക്കീ വിജയം.

ഒരു വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീനയുടെ ആദ്യ കിരീടജയമാണിത്. 2008 യു.എസ് ഓപ്പണിന് ശേഷം സ്വന്തം നാടായ അമേരിക്കയില്‍ നേടുന്ന ആദ്യ കീരീടവുമാണിത്.

പരിക്കിനേത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം സജീവ ടെന്നീസില്‍ നിന്ന് അകന്നുനിന്ന സെറീന കഴിഞ്ഞ വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പോടെയാണ് കോര്‍ട്ടിലേക്ക് തിരിച്ച് വന്നത്. 2010ലെ വിംബിള്‍ഡണ്‍ കിരീട നേട്ടത്തിനു ശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പരിക്കും മൂലം കോര്‍ട്ടില്‍ നിന്നു പൂര്‍ണമായും അകന്നുനിന്ന സെറീന ലോകറാങ്കിംഗില്‍ 169ാം സ്ഥാനത്താണ്. സ്റ്റാന്‍ഫോര്‍ഡില്‍ കിരീടം നേടിയതോടെ സെറീനയ്ക്കു റാങ്കിംഗില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.