1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2018

സ്വന്തം ലേഖകന്‍: കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം. നാലു വര്‍ഷത്തെ കാര്‍ഷിക വായ്പകള്‍ കൂടി കാര്‍ഷിക കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏറ്റവും കൂടുതല്‍ കാര്‍ഷിക ആത്മഹത്യ നടന്ന വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31വരെയുമുള്ള സഹകരണ ബാങ്കുകളില്‍നിന്നുള്ള വായ്പകളാണ് ഇതിന്റെ പരിധിയില്‍ വരുക.

പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് പുതിയ തീരുമാനമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. നേരത്തേ 2007 വരെയുള്ള കടങ്ങളാണ് കാര്‍ഷിക കടാശ്വാസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വയനാട് ജില്ലയില്‍ കാര്‍ഷിക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരിധി 2011 വരെ നീട്ടിയിരുന്നു. ഇതാണ് നാലു വര്‍ഷത്തേക്ക് കൂടി നീട്ടിയത്.

സഹകരണ ബാങ്കുകളില്‍നിന്ന് കര്‍ഷകര്‍ എടുത്ത വായ്പകളാണ് കാര്‍ഷിക കടാശ്വാസ പരിധിയില്‍ പരിഗണിക്കുന്നത്. 50,000 രൂപ വരെയുള്ള വായ്പകളുടെ 75 ശതമാനവും അതിന് മുകളിലുള്ള വായ്പകളുടെ 50 ശതമാനവും എഴുതിത്തള്ളും. പരമാവധി ഒരു ലക്ഷം രൂപവരെയാണ് എഴുതിത്തള്ളുക. സഹകരണ ബാങ്കുകള്‍ക്ക് ഈ തുക സര്‍ക്കാര്‍ നല്‍കും. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ എടുത്ത വായ്പകള്‍ കാര്‍ഷിക കടാശ്വാസ പരിധിയില്‍ വരില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.