ഒരു ബൈക്കില്‍ എത്രപേര്‍ക്ക് യാത്രചെയ്യാം? ഒന്ന്, രണ്ട്, മൂന്ന്, നാല്. മലയാളിയുടെ ഉത്തരം ഇതിലൊതുങ്ങും. എന്നാല്‍, ബ്രിട്ടീഷുകാരനായ കോളിന് ഫുര്‍സ് എന്ന മുപ്പത്തിയൊന്നുകാരനോട് ചോദിച്ചാല്‍ 25 എന്നായിരിക്കും ഉത്തരം. ഞെട്ടേണ്ട കോളിന് തന്നെയാണ് തന്റെ മോട്ടോര്‍സൈക്കളില്‍ 25 പേരെയും വഹിച്ച് യാത്ര ചെയ്തത്. പംബ്ലറായ കോളിന് സ്വന്തമായാണ് ഗിന്നസ് ലോകറെക്കോഡ് നേടി ഈ ബൈക്ക് നിര്‍മിച്ചതും യാത്രക്കാരുമായി ഓടിച്ചതും. 125 സിസിയുള്ള ഒരു സ്കൂട്ടറായിരുന്നു കോളിന് രൂപമാറ്റം വരുത്തിയത്. മുന്‍വീലും എന്‍ജിനും ഉള്‍പ്പെടെയുള്ള ഭാഗം നിലനിര്‍ത്തി ശേഷിക്കുന്ന ഭാഗത്തിന്റെ നീളം വര്‍ധിപ്പിച്ചാണ് കോളിന് ഈ ഇരുചക്രവാഹനം തയാറാക്കിയത്.
22 മീറ്റര്‍ നീളമുണ്ട് കോളിന് തയാറാക്കിയ ഈ സ്കൂട്ടറിന്. വീടിന്റെ പിന്നിലായി പ്രത്യേകം തയാറാക്കിയ ഷെഡിലായിരുന്നു കോളിന്റെ സ്കൂട്ടര്‍ നിര്‍മാണം. ഒടുവില്‍ ഇരുപത്തിയഞ്ചുപേരുമായി കോളിന്റെ സ്കൂട്ടര്‍ നിരത്തിലിറങ്ങി. ഒന്നരകിലോമീറ്ററോളം ദൂരം കോളിന് ബൈക്കോടിച്ചു. നിരങ്ങിനിരങ്ങിയൊന്നുമായിരുന്നില്ല കോളിന്റെയും സുഹൃത്തുക്കളുടെയും ബൈക്ക് യാത്ര. അമ്പതുകിലോമീറ്ററിലേറെ സ്പീഡിലാണ് കോളിന് സ്കൂട്ടര്‍ പറത്തിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല