1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2018

എബി സെബാസ്റ്റ്യന്‍: യൂറോപ്പിലെ മലയാളികളെ ആവേശഭരിതരാക്കി ‘യുക്മ കേരളാ പൂരം 2018’ന്റെ പ്രധാന ആകര്‍ഷണ ഇനമായ മത്സരവള്ളകളിയില്‍ മാറ്റുരയ്ക്കാനെത്തുന്ന ടീമുകളുടെ നിര പൂര്‍ണ്ണമായും സജ്ജമായി. ജൂണ്‍ 30 ശനിയാഴ്ച്ച ഓക്‌സ്‌ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ നടക്കുന്ന മത്സരവള്ളം കളിയില്‍ പങ്കെടുക്കുവാന്‍ 32 ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് 32 കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ടീമിനും സ്വന്തം ഇഷ്ടപ്രകാരമുള്ള പേരുകള്‍ ക്ലബുകള്‍ക്കായി തെരഞ്ഞെടുക്കുമ്പോള്‍ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേര് സംഘാടകസമിതി ടീം ക്യാപ്റ്റന്മാരുടെ സമ്മതം കൂടി ഉറപ്പാക്കിയാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യൂറോപ്പിലാദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയില്‍ 22 ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്. ഈ വര്‍ഷം ടീം രജിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിരവധി ആളുകള്‍ ക്ലബ് രജിസ്റ്റര്‍ ചെയ്ത് മത്സരിക്കുന്നതിനായി താത്പര്യപ്പെട്ട് മുന്നോട്ട് വരുകയായിരുന്നു. എന്നാല്‍ വള്ളംകളി മത്സരം നടത്തിപ്പിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് 32 ടീമുകള്‍ മതി എന്ന തീരുമാനം സംഘാടകസമിതി കൈക്കൊള്ളുകയായിരുന്നു. ഒരു ടീമില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 20 അംഗങ്ങളാണുള്ളത്. യൂറോപ്പില്‍ കലാകായിക രംഗങ്ങളില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവുമധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് എന്ന നിലയില്‍ കൂടി ഇത്തവണ യുക്മയുടെ നേതൃത്വത്തിലുള്ള വള്ളംകളി ചരിത്രം സൃഷ്ടിക്കുവാന്‍ പോവുകയാണ്.

രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 32 ബോട്ട് ക്ലബുകള്‍, ക്യാപ്റ്റന്മാര്‍, ഓരോ ടീമുകള്‍ക്ക് ലഭിച്ചിരിക്കുന്ന കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരുകള്‍ എന്നിവ താഴെ നല്‍കുന്നു

1. ആബര്‍ ബോട്ട് ക്ലബ്, അബര്‍സ്വിത്, വെയില്‍സ്, (പീറ്റര്‍ താണോലില്‍), ചമ്പക്കുളം
2. ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, എസക്‌സ് (ജോസ് കാറ്റാടി), കാവാലം
3. ബി.സി.എംസി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം, (സിറോഷ് ഫ്രാന്‍സിസ്), തകഴി
4. തോമാര്‍ ആറന്മുള ബോട്ട് ക്ലബ്, ബ്രിസ്റ്റോള്‍, (ജഗദീഷ് നായര്‍), (അമ്പലപ്പുഴ)
5. കവന്‍ട്രി ബോട്ട് ക്ലബ്, (ജോമോന്‍ ജേക്കബ്) രാമങ്കരി
6. ഫ്രണ്ട്‌സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്‌ഫോര്‍ഡ് (സോജന്‍ ജോസഫ്), ആര്‍പ്പൂക്കര
7. ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍, (ജിസ്സോ എബ്രാഹം), കൈനകരി
8. എച്ച്.എം.എ ബോട്ട് ക്ലബ്, ഹേവാര്‍ഡ്‌സ് ഹീത്ത്, (ഷാജി തോമസ്), ആയാപറമ്പ്
9. ജി.എല്‍.ആര്‍ ബോട്ട് ക്ലബ്, ഹണ്ടിങ്ടണ്‍ (ലീഡോ ജോര്‍ജ്), കരുവാറ്റ
10. ഇടുക്കി ജില്ലാ സംഗമം ബോട്ട് ക്ലബ് (ബാബു തോമസ്), കുമരകം
11. ഇപ്‌സ്വിച്ച് ബോട്ട് ക്ലബ് (ഷിബി വിറ്റ്‌സ്), കുമരങ്കരി
12. ജവഹര്‍ ബോട്ട്ക്ലബ് ലിവര്‍പൂള്‍ (തോമസുകുട്ടി ഫ്രാന്‍സിസ്), തായങ്കരി
13. കെറ്ററിങ് ബോട്ട് ക്ലബ് (സിബു ജോസഫ്), നെടുമുടി
14. മിസ്മ ബോട്ട് ക്ലബ് ബര്‍ജസ് ഹില്‍ (കോര വര്‍ഗ്ഗീസ്), ചെറുതന
15. എം.എം.സി.എ ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍ (സനല്‍ ജോണ്‍) എടത്വ
16. നൈനീറ്റണ്‍ ബോയ്‌സ് (സജീവ് സെബാസ്റ്റ്യന്‍), പുന്നമട
17. ഫീനിക്‌സ് ബോട്ട്ക്ലബ്, നോര്‍ത്താംപ്ടണ്‍ (റോസ്ബിന്‍ രാജന്‍), മമ്പുഴക്കരി
18. സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്, കെന്റ് (ജോഷി സിറിയക്), പായിപ്പാട്
19. സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി, (ബാബു കളപ്പുരയ്ക്കല്‍), കല്ലൂപ്പറമ്പന്‍
20. എസ്.എം.എ? ബോട്ട് ക്ലബ് സാല്‍ഫോര്‍ഡ് (മാത്യു ചാക്കോ), പുളിങ്കുന്ന്
21. സെന്റ് മേരീസ് ബോട്ട് ക്ലബ്, റഗ്ബി (സിബിള്‍ ജേക്കബ്), വെളിയനാട്
22. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (റ്റിജു തോമസ്), ആലപ്പാട്
23. തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, (നോബി കെ ജോസ്), കാരിച്ചാല്‍
24. ടൈഗേഴ്‌സ് ബോട്ട് ക്ലബ്, സൗത്ത് വെസ്റ്റ് (പത്മരാജ് എം.പി), വള്ളംകുളങ്ങര
25. യുണൈറ്റഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ് (രാജു ചാക്കോ), നടുഭാഗം
26. വയലന്റ് സ്റ്റോംസ് ബോട്ട് ക്ലബ്, കെറ്ററിങ് (അബിന്‍ സോബി), വൈക്കം
27. വാല്‍മ ബോട്ട് ക്ലബ്, വാര്‍വിക് (ഷാജി മാത്യു) ആനാരി
28. ഡ്ബ്യു.എം?എ ബോട്ട് ക്ലബ്, സ്വിന്‍ഡണ്‍ (സോണി പുതുക്കരി) പുതുക്കരി
29. അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് (ലിനു വര്‍ഗ്ഗീസ്) വേമ്പനാട്
30. എന്‍.എം.സി.എ ബോട്ട് ക്ലബ്, നോട്ടിങ്ഹാം (സാവിയോ ജോസ്) കിടങ്ങറ
31. ഐല്‍സ്ബറി ബോട്ട് ക്ലബ്, (സോജന്‍ ജോണ്‍), കൈനടി
32. ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍ (ടോജോ പെട്ടയ്ക്കാട്ട്) കൊടുപ്പുന്ന

‘കേരളാ പൂരം 2018’: കൂടുതല്‍ വിവരങ്ങള്‍ക്ക് മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.