സ്വന്തം ലേഖകന്‍: റിയാദില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനിക്കെതിരെ നടപടിയുമായി അധികൃതര്‍. സൗദി തൊഴില്‍ സാമൂഹിക മന്താലയമാണ് റിയാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ നടപടി എടുത്തതായി അറിയിച്ചത്.
സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഉച്ചവിശ്രമ നിയമം ലംഘിച്ച് തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു സൗദി തൊഴില്‍ സാമൂഹിക മന്താലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം പ്രബല്ല്യത്തില്‍ വന്നത്. ഇതനുസരിച്ച് ഉച്ചക്ക് 12 മണിമുതല്‍ വൈകുന്നേരം 3 മണിവരെ സമയത്ത് തുറസ്സായ സ്ഥലത്ത് വെയിലില്‍ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
മുഹര്‍റം 5 വരെയാണ് (സെപ്തംബര്‍ 15) ഈ നിയമം പ്രാബല്യത്തിലുള്ളത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളുണ്ടാകുമെന്നാണ് മന്ത്രാലയം നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല