സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയര്‍ ബസ് മേധാവി ടോം വില്യംസ് പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്‌ള്യുവും സമാനമായ ഭീഷണിയുമായി രംഗത്തെത്തി.
ഇയുവായി നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാക്കുന്നതെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് ബി എം ഡബ്‌ള്യ വക്താവ് ഇയാന്‍ റോബെര്‍ട്ട്‌സണ്‍ മുന്നറിയിപ്പ് നല്‍കി. ബി എം ഡബ്‌ള്യു കാറുകള്‍ കൂടാതെ മിനി, റോള്‍സ് റോയ്‌സ് തുടങ്ങിയവയും ബി എം ഡബ്ലിയുവാണ് ബ്രിട്ടനില്‍ പുറത്തിറക്കുന്നത്. കമ്പനികളുടെ പിന്മാറ്റം പതിനായിരക്കണക്കിന് തൊഴിലാളികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും.
ബ്രെക്‌സിറ്റ് ഹിതപരിശോധന കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടതിന് ശേഷവും ബ്രെക്‌സിറ്റ് ഡീലുകളില്‍ ധാരണയാകാത്തത് പ്രമുഖ കമ്പനികളെ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആറായിരത്തോളോം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന യൂണിപാര്‍ട്ടും ഇയു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല