Johns Mathews (ആഷ്‌ഫോര്‍ഡ്) ; ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ ജോസഫ വൈലാടുംപാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് അഖില യുകെ ക്രിക്കറ്റ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വില്‍സ്ബറോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് 2018 ജൂലൈ 29ാ ം തിയതി ഞായറാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ആറാം വാര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മെലാടും പാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് പുറമേ 501 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. ഇതിന് പുറമേ ബെസ്റ്റ് ബാറ്റ്‌സ്മാനും ബെസ്റ്റ് ബൗളര്‍ക്കും പ്രത്യേകം സമ്മാനം നല്‍കുന്നതാണ്
കെന്റിന്റെ റീജണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്.
ടൂര്‍ണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വില്‍സ്ബറോ, കെന്റ് റീജണല്‍ ക്രക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലും വച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ടൂര്‍ണ്ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബ്ബൗണ്‍സി കാസില്‍, കിലുക്കി കുത്ത്, വായിലേറ്, വളയയേറ്, പാട്ട ഏറ്, വിവിധ തരം റൈഡുകള്‍) സംഘടിപ്പിക്കുന്നതാണ്. കൂടാതെ രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണശാല കൈയ്യേന്തി ഭവന്‍ പ്രവര്‍ത്തിക്കുന്നതാണ്.
വര്‍ഷം തോറും നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ ടൂര്‍ണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു.
ഈ ടൂര്‍ണ്ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടേയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം വില്‍സ്ബറോ റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ ജെസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്) , മോളി ജോളി (വൈസ് പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ (ജോ സെക്രട്ടറി), ജെറി (ട്രഷറര്‍), ജോളി (ക്രിക്കറ്റ് ക്യാപ്റ്റന്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ടൂര്‍ണ്ണമെന്റിനെ പറ്റി കൂടുതല്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
ജെറി 07861653060
ജോളി ആന്റണി 07913597718
രാജീവ്07877124805
മനോജ് ജോണ്‍സന്‍(മനോജ് ജോണ്‍സണ്‍) 07983524365
സോനു07861722024
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം
വില്‍സ്ബറോ റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ട്
ആഷ്‌ഫോര്‍ഡ്
കെന്റ് TN240QE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല