സ്വന്തം ലേഖകന്‍: ജര്‍മ്മനിയുടെ നെഞ്ചില്‍ കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി മെക്‌സിക്കോ; ലോകകപ്പ് റൗണ്ടപ്പ്. ലോക ഫുട്‌ബോള്‍ ചരിത്രം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ലോകചാമ്പ്യന്മാരാര ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയാണ് രണ്ടു ഗോളുകള്‍ക്ക് ചാമ്പ്യന്മാരുടെ കഥ കഴിച്ചത്. ഇന്‍ജുറി ടൈമില്‍ കിം യോങ് ഗ്യോനിലൂടെ ആദ്യ ഗോള്‍ നേടിയ ദക്ഷിണ കൊറിയ നാലു മിനിറ്റുകള്‍ക്കു ശേഷം ഹ്യൂങ് മിന്‍ സണ്ണിലൂടെ രണ്ടാമത്തെ ഗോളും നേടി. മൂന്നു മല്‍സരങ്ങളില്‍ രണ്ടും തോറ്റ് ഗ്രൂപ്പില്‍ അവസാനസ്ഥാനക്കാരായാണ് ജര്‍മനിയുടെ മടക്കം.
ഇതോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റ് വീതം നേടിയ സ്വീഡനും മെക്‌സിക്കോയും പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്വീഡന്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ മെക്‌സിക്കോ രണ്ടാം സ്ഥാനത്തെത്തി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് എഫിലെ ചാമ്പ്യന്‍മാരായാണ് സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. മെക്‌സിക്കോ തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ജര്‍മനി ദക്ഷിണ കൊറിയയോട് തോറ്റതോടെ സ്വീഡന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും പ്രീക്വാര്‍ട്ടറിലെത്തി.
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും പ്രീ ക്വാര്‍ട്ടര്‍ കടന്നു. പൗളീന്യയുടേയും തിയാഗോ സില്‍വയുടെയും ഗോളിലൂടെയാണ് ബ്രസീല്‍ സെര്‍ബിയയെ കീഴടക്കിയത്. അവസരങ്ങള്‍ മുതലാക്കതെയും പാഴാക്കിയും കളിച്ച സെര്‍ബിയയുടെ ലോകകപ്പ് മോഹം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവസാനിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയുമായി ഏറ്റുമുട്ടും.
ഇതേഗ്രൂപ്പില്‍ കോസ്റ്ററീക്കയോട് സമനില വഴങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 21 എന്ന നിലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വിജയത്തിലേക്ക് നീങ്ങിയ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളിലാണ് കോസ്റ്ററീക്ക സമനില പിടിച്ചെടുത്തത്. രണ്ട് സമനിലയും ഒരു വിജയവും സഹിതം അഞ്ചു പോയന്റോടെ ബ്രസീലിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ജൂലായ് മൂന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ സ്വീഡനാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല