വാഷിങ്ടണ്‍: കടപരിധി ബില്ലിന് യുഎസ് ജനപ്രതിനിധിസഭയുടെ അംഗീകാരം. കടബാധ്യത കുറയ്ക്കാന്‍ കൂടുതല്‍ പണം കണ്ടെത്താനുള്ള നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. 161ന് എതിരെ 269 വോട്ടുകള്ക്കാണുജനപ്രതിനിധിസഭ ബില്‍ പാസാക്കിയിരിക്കുന്നത്. ഉപരിസഭയായ സെനറ്റ് കൂടി അംഗീകാരം നല്കുകയാണെങ്കില് ബില്‍ നിയമമാകും. വ്യാഴാഴ്ചയാണ് സെനറ്റില്‍ ബില്‍ വോട്ടിനിടുന്നത്.
രാജ്യത്തിന് വരുത്താവുന്ന പരമാവധി കടം 14.3 ലക്ഷം കോടി ഡോളറില്‍ നിന്ന് 16.7 ലക്ഷം കോടി ഡോളറായി ഉയര്‍ത്താന്‍ അനുവാദം നല്‍കുന്നതാണ് ബില്‍.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ആശ്വാസമായാണ് ഈ ബില്‍ പാസാക്കലിനെ കാണുന്നത്. എന്നാല്‍, ബജറ്റ് കമ്മിയും പൊതു കടവും കുമിഞ്ഞുയരുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ തുടരും.
കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ പൊതുകടം കുതിച്ചുയര്‍ന്നതാണ് യു.എസ്. ഭരണകൂടത്തെ വെട്ടിലാക്കിയത്. രാജ്യത്തിന് വരുത്താവുന്ന പരമാവധി കടമായി നിലവില്‍ നിശ്ചയിക്കപ്പെട്ട തുക 14.3 ലക്ഷം കോടി ഡോളറാണ്. കടം ഈ പരിധിയില്‍ എത്തിയാല്‍ പിന്നെ വായ്പയെടുക്കാന്‍ പറ്റില്ല.
14,3 ലക്ഷം കോടി ഡോളറെന്ന കടപരിധി ഇന്ന് മറികടക്കുമെന്ന സാഹചര്യത്തിലാണ് ഭരണ പ്രതിപക്ഷകക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തി വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കടപരിധി ഉയര്‍ത്തിയില്ലെങ്കില്‍ കടംതിരിച്ചടവില് വീഴ്ചവരുത്തുക എന്ന സാഹചര്യത്തിലേക്ക് യു.എസ് എത്തും. ഇന്ന് അര്‍ധരാത്രിയോടെ യു.എസ് ട്രഷറി ബില്ല് മാറികൊടുക്കാന്‍ പണില്ലാതാകുന്ന അവസ്ഥയിലേക്ക് എത്തുമായിരുന്നു. യു.എസ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സാഹചര്യം രൂപപ്പെടുന്നത്. ഇതൊഴിവാക്കാന്‍ ഇനിയും വായ്പയെടുക്കണമെങ്കില്‍ വായ്പപ്പരിധി ഉയര്ത്തണ്ടേയിരുന്നു. ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക് കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമില്ലാത്തതുകാരണം ബില്‍ പാസാക്കുന്നത് നീളുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല