സാബു ചുണ്ടക്കാട്ടില്‍
ബാന്‍ബറി: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജോസഫ് പുത്തന്‍ പുരയിലും ബ്രദര്‍ ജോസഫ് ചാണ്ടിയും നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ഓഗസ്റ്റ് 30, 31 തിയ്യതികളില്‍ ബാന്‍ബറിയില്‍ നടക്കും. സെന്റ് ജോണ്‍സ് പള്ളിയില്‍ 30-ാം തിയ്യതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി 8 വരെയും 31-ാം തിയ്യതി ബുധനാഴ്ച രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുടുംബ സമേതം ധ്യാനത്തില്‍ പങ്കുകൊണ്ട് നമുക്ക് ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതിനും കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി സ്റ്റീഫന്‍: 07888740155
കോണി ജോസഫ്: 07411919754
പള്ളിയുടെ വിലാസം: St. John’s Church
25, South bar street
Banbary, Oxon
OX 169af
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല