Appachan Kannanchira (ലണ്ടന്‍): ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ ജുഡീഷ്യല്‍ വികാരിയും, ഗൂസ്‌നാര്‍ഗ് സെന്റ് ഫ്രാന്‍സീസ് പാരീഷ്, ക്ലയ്റ്റന്‍ ഓണ്‍ ബ്രുക് സെന്റ് തോമസ് പാരീഷ് എന്നീ ഇടവകകളിലെ വികാരിയുമായ സോണി കടന്തോട് അച്ചന്റേയും, സ്റ്റീവനേജിലെ സാജു, സുനില്‍, സുരേഷ് എന്നിവരുടെയും മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി.
ഭര്‍ത്താവ് പരേതനായ ജോസഫ് കടന്തോട്. പരേതക്ക് എഴുപത്തഞ്ചു വയസ്സ് പ്രായം ആയിരുന്നു. സാലു, സിന്ധു, സന്തോഷ് എന്നിവര്‍ എത്സമ്മയുടെ മറ്റു മക്കളാണ്. ചങ്ങനാശ്ശേരി തോപ്പില്‍ കുടുംബാംഗമാണ് പരേത. കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ലങ്കാസ്റ്റര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പോള്‍ സ്വര്‍ബ്രിക്ക്, ബിഷപ് എമിരിറ്റസ് മൈക്കിള്‍ കാംപ്‌ബെല്‍,
ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, ബിഷപ്പ് എമിരിറ്റസ് ജോസഫ് പൗവത്തില്‍, സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവരും , സര്‍ഗ്ഗം സ്റ്റീവനേജ്, എസ് എം സി സി സ്റ്റീവനേജ് എന്നി അസ്സോസിയേഷനുകളും എത്സമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുംഖവും, അനുശോചനവും അറിയിച്ചു.
ചങ്ങനാശ്ശേരി സെന്റ് ജോസഫ് മെട്രാപോളിറ്റന്‍ ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും പിന്നീട് നടത്തപ്പെടുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല