1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2018

സ്വന്തം ലേഖകന്‍: സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ഒളിഞ്ഞു കിടക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വിഭവ കലവറ. സൗദി അരാംകോ മുന്‍ ഉപദേഷ്ടാവും കിങ് സൗദ് യൂനിവേഴ്‌സിറ്റി ജിയോളജി പ്രൊഫസറുമായ ഡോ. അബ്ദുല്‍ അസീസ് ബിന്‍ ലഅബൂന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമുദ്രത്തിലെ ഏറ്റവുംവലിയ എണ്ണപ്പാടമായ അല്‍ സഫാനിയ സ്ഥിതിചെയ്യുന്നതും ഇവിടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി യു.എ.ഇ. അതിര്‍ത്തി പ്രദേശമായ ബത്ഹയുടെ തെക്കുഭാഗത്ത് വാദി അല്‍ സബ്ഹക്കും വാദി അല്‍ രിമക്കും ഇടയിലുള്ള പ്രദേശത്താണ് കൂടുതല്‍ എണ്ണസമ്പത്തുള്ളത്. ഈ പ്രദേശത്ത് നൂറിലേറെ എണ്ണ, ഗ്യാസ് കിണറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ സമ്പത്തുള്ളതും പ്രകൃതി വിഭവങ്ങളുള്ളതും ഇവിടെയാണ്. കരയിലെ ഏറ്റവുംവലിയ എണ്ണപ്പാടമായ അല്‍ ഗവാറും രണ്ടാമത്തെ എണ്ണപ്പാടമായ ബുര്‍ഖാനും ഈ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ബുര്‍ഖാന്‍ എണ്ണപ്പാടം കുവൈത്തുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.