സ്വന്തം ലേഖകന്‍: മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. അവസാന നിമിഷം വരെ പൊരുതിക്കളിച്ച അര്‍ജന്റീനയുടെ പുറത്താകല്‍ ആരാധകര്‍ക്കും കനത്ത ആഘാതമായി.
ലോകകപ്പില്‍ ഫ്രാന്‍സിനായി ഗോള്‍നേടിയ എക്കാലത്തേയും പ്രായം കുറഞ്ഞതാരമായ എംബാപ്പെ ഈ കളിയിലും രണ്ട് ഗോള്‍ നേടി. ഗ്രിസ്മാന് പെനാല്‍റ്റി ഗോളും പവാര്‍ഡിന്റെ ഹാഫ് വോളി ഗോളുമാണ് ഫ്രാന്‍സിന് കളിയില്‍ വ്യക്തമായ മുന്‍തൂക്കം നല്‍കിയത്. അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയയും മെക്കാര്‍ഡോയും അഗ്യൂറോയും ഗോളുകള്‍ നേടി.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ മാത്രം നേടി സമനില പാലിച്ചപ്പോള്‍ രണ്ടാം പാതിയില്‍ ഗോള്‍മഴയാണുണ്ടായത്. ക്വാര്‍ട്ടറില്‍ ജൂലൈ ആറിനു രാത്രി 7.30 ന് യുറഗ്വായ് ഫ്രാന്‍സിനെ നേരിടും. എഡിന്‍സണ്‍ കവാനിയുടെ ഇരട്ട ഗോളുകളുടെയും പഴുതില്ലാത്ത പ്രതിരോധത്തിന്റെയും മികവില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് യുറഗ്വായ് ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.
ഏഴ്, 62 മിനിറ്റുകളിലായിരുന്നു, ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ കവാനിയുടെ ഗോളുകള്‍. 55 മത്തെ മിനിറ്റില്‍ പെപ്പെ പോര്‍ച്ചുഗലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. അര്‍ജന്റീനയും മെസ്സിയും കീഴടങ്ങിയ അതേ ദിവസം തന്നെ ക്രിസ്റ്റ്യാനോയും ലോകകപ്പില്‍നിന്ന് പുറത്തേക്കുള്ള വഴി കണ്ടത് ആരാധകരെ കരയിക്കുകതന്നെ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല