മതപരമായ ഭിന്നിപ്പുകളൊന്നുമില്ലാതെ കഴിയുന്ന ബ്രിട്ടന്റെ സാമൂഹിക പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ ചില മുസ്ലീം മതക്കാര്‍ ബ്രിട്ടനെ ഷരിയ മേഖലയാക്കി മാറ്റിക്കൊണ്ടുള്ള പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ പല പൊതു സ്ഥലങ്ങളിലും കാണപ്പെട്ടത്, ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു സംഭവമാണ് അല്പ വസ്ത്രധാരിയായ സ്ത്രീയുള്ള പരസ്യ ബോര്‍ഡില്‍ മുസ്ലീം പയ്യന്മാര് പര്‍ദ്ദ വരച്ചു ചേര്‍ത്തത് എന്ന സംഭവവും. ഇതിനെ തുടര്‍ന്നു രണ്ടു പതിനെട്ടുകാരായ ചെക്കന്മാരെ പോലീസ് അറസ്റ്റു ചെയ്തു. തങ്ങളുടെ മതത്തിന്റെ കാഴ്ചപാടിന് എതിരാണെന്നും പറഞ്ഞാണ് മുഹമ്മദ് ഹസ്നത്, മുഹമ്മദ് താഹിര്‍ എന്നിവര്‍ ബ്രിട്ടന്റെ സാമുദായിക ഐക്യത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കുന്ന ഈ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്.
ബസ് സ്റ്റോപ്പിലെ പരസ്യ ബോര്‍ഡുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ പോലീസ് ഇവരെ കസ്റ്റടിയില്‍ എടുത്തതു ഒരു ഷോപ്പിന്റെ മുന്പിലെ സ്ത്രീയുടെ ചിത്രത്തില്‍ പെയിന്റ് അടിക്കുമ്പോളായിരുന്നുവത്രേ!. ഇവരെ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂട്ടറായ തൈവോ അകിനരോവോ പറയുന്നു: ”അവര്‍ പറയുന്നത് ഇത്തരത്തില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുന്നത് അവരുടെ അവരുടെ മതത്തിന്റെ കണ്ണില്‍ തെറ്റാണെന്നാണ്. കൂടാതെ പുരുഷന്മാര് നഗ്നയായ സ്ത്രീകളെ നോക്കുന്നത് പാപമാണ്” കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹസ്നത് വാദിച്ചത് ആ ചിത്രത്തിലെ പെണ്‍കുട്ടിക്കും ഒരു പിതാവില്ലേ? ഞങ്ങള്‍ ആ ചിത്രം നന്നാക്കാനാണ് ശ്രമിച്ചത് എന്നൊക്കെയാണ്.
ലണ്ടനിലെ മുസ്ലീം തീവ്രവാദത്തിന്റെ കേന്ദ്രമായ ടവര്‍ ഹാംലെറ്റിലാണ് താഹിര്‍ താമസിക്കുന്നത്, ഹസ്നത് പോപ്ലരിലും. ഇരുവരില്‍ നിന്നും 283 പൌണ്ട് പിഴ ഈടാക്കിയ ശേഷം 12 മാസം നിബന്ധനകള്‍ക്ക് വിധേയമായ് ജീവിച്ചോളാമെന്ന ഉറപ്പിന്മേല് കോടതി മോചിപ്പിച്ചു. അതേ സമയം കോടതില്‍ ഹാജരാകാത്തതിന്റെ പേരില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുന്‍പ് ബ്രിട്ടനിലെ തട്ടമിടാത്ത സ്ത്രീകള്‍ക്ക് എതിരെ വധ ഭീഷണി മുഴക്കുകയും ഒരു ഗവണ്മെന്റ് ഓഫീസില്‍ വെച്ച് മുല കൊടുക്കുന്നതില്‍ നിന്നും ഒരു മാതാവിനെ വിലക്കുകയും ചെയ്തിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല