സ്വന്തം ലേഖകന്‍: മെക്‌സികോയില്‍ ഇടതു തരംഗം; ചരിത്ര വിജയം നേടി ഇടതുപക്ഷം അധികാരത്തിലേക്ക്; ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ പ്രസിഡന്റ്. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായ ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ 53 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ദേശീയതലത്തിലെ വോട്ടുകളുടെ ‘അതിവേഗ എണ്ണല്‍’ പൂര്‍ത്തിയായശേഷം ആംലോ എന്നറിയപ്പെടുന്ന ലോപസ് ഓബ്രദോന്ര് വിജയച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു.
അഴിമതിക്കും രാജ്യത്തെ മയക്കുമരുന്ന് മാഫിയകളില്‍നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്താണ് ഇദ്ദേഹം പ്രചാരണ രംഗത്തിറങ്ങിയത്. നേരത്തേ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒബ്രദോറിന്റെ വിജയം പ്രവചിച്ചിരുന്നു. രാജ്യത്തിന്റെ ഭരണഘടനയും നിയമവും അനുശാസിക്കുന്ന രീതിയില്‍ ഭരണതലത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഒബ്രദോര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് പരാജയപ്പെട്ട ശേഷമാണ് മൂന്നാമൂഴത്തില്‍ ഇദ്ദേഹം വിജയിയായത്. ഇദ്ദേഹത്തിന്റെ പ്രധാന എതിരാളികളായ ഭരണകക്ഷിയുടെ ജോസ് അന്‍േറാണിയോ മിയാഡും റിക്കാര്‍ദോ അനായയും പരാജയം സമ്മതിച്ചിട്ടുണ്ട്. നേരത്തേ മെക്‌സികോ സിറ്റി മേയറായിരുന്നു ഒബ്രദോര്‍. 2006ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇദ്ദേഹം മേയര്‍ പദവി ഒഴിഞ്ഞത്.
ദേശീയതയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോളം കടുത്ത നിലപാടുള്ളയാളാണ് ഒബ്രദോറെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള മികച്ച ഭരണമാണ് തന്റെ ലക്ഷ്യമെന്ന് ഫലം പുറത്തുവന്ന ശേഷം അദ്ദേഹം പറഞ്ഞു. ഒബ്രദോറിന്റെ വിജയത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ മെക്‌സികോയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ നടക്കുന്ന അക്രമങ്ങളില്‍ 145ലേറെ പേരാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല