1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2018

സ്വന്തം ലേഖകന്‍: ‘ഗേ കണ്‍വേര്‍ഷന്‍ തെറാപ്പി’ നിരോധിച്ച് ബ്രിട്ടന്‍; നടപടിയെ സ്വാഗതം ചെയ്ത് സ്വവര്‍ഗാനുരാഗികള്‍. സ്വവര്‍ഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗണ്‍സിലിങിലൂടെയും സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണു ‘കണ്‍വേര്‍ഷന്‍ തെറാപ്പി’. ഇത് നിരോധിക്കണമെന്നത് എല്‍ജിബിടി ആക്റ്റിവിസ്റ്റുകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു.

തെറാപ്പിയ്‌ക്കെതിരെ 10 ലക്ഷത്തിലധികം എല്‍ജിബിടി വിഭാഗക്കാര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. കണ്‍വേര്‍ഷന്‍ തെറാപ്പി തടയുന്നതിനു നിയമപരമായ എല്ലാം സാധ്യതകളും ഉപയോഗിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. വൈദ്യശാസ്ത്രപരമായോ ആത്മീയമായോ എന്തു സഹായവും ലഭിക്കുന്നതിന് ഇതു തടസ്സമല്ലെന്നും അവര്‍ പറഞ്ഞു.

‘സമൂഹത്തിലെ എതിര്‍പ്പിനെ ഭയന്നു തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ആരും ഭയക്കേണ്ടതില്ല. സ്വവര്‍ഗാനുരാഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാന്‍ ഉതകുന്ന സുസ്ഥിര നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക,’ തെരേസാ മേയ് വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.