സ്വന്തം ലേഖകന്‍: പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി, ശുപാര്‍ശ കുവൈറ്റ് മന്ത്രിസഭ തള്ളി. വിദേശികളുടെ പണമിടപാടില്‍ നികുതി ചുമത്തണമെന്ന ധനകാര്യ സാമ്പത്തിക സമിതിയുടെ അഭിപ്രായ പ്രകാരം നടത്തിയ ചര്‍ച്ചയിലാണ് നികുതി വേണ്ട എന്ന തീരുമാനത്തിലെത്തിയത്. വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തണമെന്ന നിര്‍ദേശത്തിന്മേല്‍ പാര്‍ലമെന്റിലെ രണ്ടു സമിതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.
നികുതി ചുമത്താമെന്നാണ് ധനകാര്യസാമ്പത്തിക സമിതിയുടെ അഭിപ്രായം. എന്നാല്‍ നികുതി പാടില്ലെന്ന നിലപാടാണ് നിയമകാര്യ സമിതിയുടേത്. നികുതി ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി വിലയിരുത്തി.
നികുതി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഏപ്രില്‍ 19 ന് പാര്‍ലമെന്റ് കൂടിയെങ്കിലും സമയക്കുറവ് കാരണം വിഷയം പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി പാര്‍ലമെന്റിന്റെ ഒക്ടോബര്‍ സമ്മേളനത്തില്‍ ബില്‍ വീണ്ടും പരിഗണനയ്ക്ക് വരും. അതിന്റെ മുന്നോടിയായാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈറ്റിലെ പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല