സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ചൂട് റെക്കോര്‍ഡ് നിലയിലേക്ക്; ചൂടിനെ നേരിടാന്‍ നിര്‍ദേശങ്ങളുമായി അധികൃതര്‍. പ്ലിമത്തില്‍ കഴിഞ്ഞ ദിവസം 10 എംഎം മഴ ലഭിച്ചെങ്കിലും ചൂടിനെ കാര്യമായി ബാധിച്ചില്ല. മഴയ്ക്കു പിന്നാലെ ഇടി മിന്നല്‍ മുന്നറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ചൂടേറിയ കാലാവസ്ഥ വരുന്ന രണ്ടാഴ്ചത്തേക്കു കൂടി തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അതുകഴിഞ്ഞാലും വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ ജൂലൈ അവസാനംവരെ തുടര്‍ന്നേക്കാമെന്നും കലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹീറ്റ്വേവിനുള്ള സാധ്യതയുള്ളതിനാല്‍ പകല്‍ ഏറ്റവും ചൂടു കൂടുന്ന നട്ടുച്ചയ്ക്ക് വെയില് നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും ചൂടേറിയ കാലാവസ്ഥയിലാകും ഇക്കുറി വിംബിള്‍ഡണ്‍ മത്സരങ്ങള്‍ അരങ്ങേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് 2015 ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35.7 ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ റെക്കോര്‍ഡ്.
സ്കൂളുകളിലും മറ്റും ചൂടിനെ അതിജീവിക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. അതേസമയം വെയില് കായാന്‍ ബ്രിട്ടനിലെ ബീച്ചുകളില്‍ ദിവസവും തിരക്ക് വര്‍ധിക്കുകയാണ്. അവധിയല്ലാത്ത ദിവസങ്ങളില്‍ പോലും ബീച്ചുകളിലേക്ക് ആളുകള്‍ ഒഴുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല