സ്വന്തം ലേഖകന്‍: സിനിമയുടെ ട്രെയിലറിന് പകരം മൊത്തം സിനിമയും യുട്യൂബിലിട്ട് സോണി പിക്ച്ചേര്‍സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയുടെ ട്രെയിലര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരം സോണി പിക്ച്ചേര്‍സ് അപ്ലോഡ് ചെയ്തത് മുഴുവന്‍ സിനിമയുമാണ്.
89 മിനിറ്റ് 46 സെക്കന്‍ഡുള്ള വീഡിയോ ആണ് യുട്യൂബില്‍ അപ്ലോഡ് ആയത്. ജൂലൈ മൂന്നിനാണ് സംഭവം. മാത്രമല്ല അപ്ലോഡ് ചെയ്ത് ഏകദേശം എട്ടുമണിക്കൂറോളം ഇത് ഇന്റര്‍നെറ്റില്‍ ലഭ്യവുമായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സോണി പിക്ച്ചേര്‍സ് കാര്യം അറിയുന്നത്.
ഉടന്‍ തന്നെ സിനിമ നീക്കം ചെയ്യുകയായിരുന്നു. ജോണ്‍ മാത്യൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ഓഗസ്റ്റ് മാസമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഡിവിഡി റിലീസ് കഴിഞ്ഞ ഹോളിവുഡ് ചിത്രമാണ് ഖാലി ദ് കില്ലര്‍. സോണിയുടെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരിലാര്ക്കോ പറ്റിയ അബദ്ധമാണ് സംഭവമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല