സ്വന്തം ലേഖകന്‍: ‘ഹിന്ദു മീല്‍സ്’ വിവാദത്തില്‍ നിന്ന് തലയൂരി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ഭക്ഷണം മെനുവില്‍ തിരിച്ചെത്തി. വിമാനങ്ങളില്‍ ഹിന്ദു മീല്‍സ് ഒഴിവാക്കിയ തീരുമാനത്തില്‍നിന്നും പിന്മാറുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന കടുത്ത വിമര്‍ശത്തെ തുടര്‍ന്നാണ് നടപടി. തങ്ങളുടെ ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഹിന്ദു മീല്‍സ്’ ഒഴിവാക്കിയ നടപടി പിന്‍വലിച്ചതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ഭക്ഷണമെനുവില്‍ നിന്ന് ‘ഹിന്ദു മീല്‍സ്’ ഒഴിവാക്കിയത്. വിമാനത്തില്‍ നല്‍കിവരുന്ന സേവനങ്ങളെക്കുറിച്ച് യാത്രക്കാരില്‍ നടത്തിയ സര്‍വേകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
വെജിറ്റേറിയന്‍ വിഭാഗങ്ങളാണ് ‘ഹിന്ദു മീല്‍സി’ന്റെ പ്രധാന ആകര്‍ഷണം. വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം കൂടിയാണിത്.സസ്യാഹാരപ്രിയര്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍ മെനുവില്‍നിന്ന് തെരഞ്ഞെടുക്കാം. ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, കോഷര്‍ മീല്‍ എന്നിവയാണ് സസ്യാഹാരികള്‍ക്കുള്ള വിഭവങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല