സ്വന്തം ലേഖകന്‍: നാറ്റോ ഉച്ചകോടിയില്‍ കൊമ്പുകോര്‍ത്ത് ട്രംപും അംഗല മെര്‍ക്കലും; അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. ജര്‍മനി റഷ്യയുടെ ബന്ദിയായി മാറിയെന്ന ട്രംപിന്റെ ആരോപണമാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി വാക്പോരിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
നാറ്റോയുടെ പ്രതിരോധച്ചെലവില്‍ മറ്റ് അംഗരാജ്യങ്ങളും കൂടുതല്‍ തുക വഹിക്കണമെന്ന ട്രംപിന്റെ നിലപാടിനെ തുടര്‍ന്ന് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നാറ്റോ ഉച്ചകോടി നടക്കുന്നത്.
സഖ്യത്തിലെ പ്രധാനശക്തിയായ യു.എസിനെ പ്രതിനിധാനംചെയ്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജര്‍മനിക്കുനേരെ ആദ്യദിനം രൂക്ഷ ആക്രമണമാണ് അഴിച്ചുവിട്ടത്. ട്രംപിന്റെ ആരോപണങ്ങള്‍ക്ക് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കിയതോടെ ഉച്ചകോടി സംഘര്‍ഷഭരിതമാകുമെന്നും ഉറപ്പായി.
ജര്‍മനി റഷ്യയുടെ തടവിലാണെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. റഷ്യജര്മന് സംരംഭമായ നോര്‍ഡ് സ്ട്രീം വാതക പൈപ്പ!്ലൈന്‍ പദ്ധതിയെ ഉന്നമിട്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം. നിങ്ങളുടെ സംരക്ഷണത്തിനായി പണം ചെലവിടുന്നത് യു.എസ്. ആണ്. എന്നാല്‍, നിങ്ങള്‍ പണം തിരിച്ചുനല്‍കുന്നത് റഷ്യയ്ക്കും, ട്രംപ് പറഞ്ഞു.
യൂറോപ്പിനെ സംരക്ഷിക്കുന്ന യു.എസിന് പ്രതിഫലം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ജര്മനിക്കാവുമെന്ന് ട്രംപിന് മറുപടിയായി ആംഗേല മെര്‍ക്കല്‍ പറഞ്ഞു. നാറ്റോയ്ക്കായി ജര്‍മനി നല്ല സഹായം നല്‍കുന്നുണ്ടെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല