സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയെ 15 മിനിറ്റ് കാത്തുനിര്‍ത്തി; വണങ്ങിയില്ല; മുമ്പില്‍ നടന്നു; പതിവു തെറ്റിക്കാതെ ലണ്ടന്‍ സന്ദര്‍ശനവും വിവാദമാക്കി ട്രംപ്. തൊണ്ണൂറ്റി രണ്ടു വയസ്സുള്ള എലിസബത്ത് രാജ്ഞിയെ യുഎസ് പ്രസിഡന്റ് 26 ഡിഗ്രി ചൂടില്‍ കാത്തുനിര്‍ത്തിച്ചത് 15 മിനിറ്റോളം. കൊട്ടാരവാതില്‍ക്കല്‍ പറഞ്ഞ സമയത്തു ട്രംപിനെയും ഭാര്യ മെലനിയെയും കാത്തുനിന്ന രാജ്ഞി അവര്‍ വൈകിയതോടെ ഇടയ്ക്കിടെ വാച്ചില്‍ നോക്കുന്നുണ്ടായിരുന്നു.
വൈകി വന്ന ട്രംപ് തുടര്‍ന്നും ആചാരമര്യാദകള്‍ ലംഘിച്ചു. പതിവുള്ള പോലെ, രാജ്ഞിയെ വണങ്ങാന്‍ ട്രംപ് തയാറായില്ല. പകരം ഹസ്തദാനം ചെയ്തു. മെലനിയയും കൈകൊടുക്കുകയായിരുന്നു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കാന്‍ ക്ഷണിച്ചപ്പോള്‍, രാജ്ഞിക്കു വേണ്ടി കാത്തുനില്‍ക്കാതെ അവരുടെ മുന്‍പില്‍ നടന്നു ട്രംപ്. ഇതു വലിയ മര്യാദകേടായാണു ബ്രിട്ടനില്‍ കണക്കാക്കപ്പെടുന്നത്.
കൂട്ടിക്കാഴ്ചകളില്‍ എന്തെങ്കിലും ഒപ്പിച്ച് വിവാദമാക്കുന്ന പതിവു തെറ്റിക്കാതെയാണ് ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനവും സമാപിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിയ്ക്കായി ട്രംപ് ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലേക്ക് തിരിക്കാന്‍ ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല