സ്വന്തം ലേഖകന്‍: വിദ്യാഭ്യാസത്തിനായി യുകെയിലെത്തുന്ന വിദ്യാര്‍ഥിനികളെ തിരികെ നാട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍; ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ഫോഴ്സ്ഡ് മാര്യേജ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ ഇന്ത്യയില്‍ നിന്നുള്ള 82 നിര്‍ബന്ധിത വിവാഹ കേസുകളാണ് എഫ്.എം.യുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
439 കേസുകളുമായി പാകിസ്താനാണ് പട്ടികയില്‍ ഒന്നാമത്. ബംഗ്ലാദേശ് (129), സൊമാലിയ (91) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിര്‍ബന്ധിത വിവാഹം സംബന്ധിച്ച് നിരവധി കേസുകളാണ് ഫോഴ്സ്ഡ് മാര്യേജ് യൂണിറ്റ് അധികൃതര്‍ക്ക് മുന്നിലെത്തുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ബന്ധുക്കളെ കാണാനെന്നും അവധിക്കാലം ആഘോഷിക്കാനെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെത്തിച്ച് പ്രദേശവാസികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്നതാണ് മിക്കപ്പോഴും സംഭവിക്കുന്നത്. ഇതിനായി ഭീഷണിപ്പെടുത്തുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല