സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഹാഫീസ് സയിദിന്റെ പേജിന് ഫേസ്ബുക്കിന്റെ പൂട്ട്. ഹാഫീസ് സയിദിന്റെ പാര്‍ട്ടിയായ മിലി മുസ്‌ലിം ലീഗിന്റെ അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് നീക്കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് സയിദിന് തിരിച്ചടിയാകുന്ന നടപടി.
തെരഞ്ഞെടുപ്പ് നടക്കാനുള്ള പാക്കിസ്ഥാന്‍, ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഗുണപരമായ സംവാദമല്ലാതെയുള്ള ഇടപെടലുകളുണ്ടാകില്ലെന്ന് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. പാക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപ് പല വ്യാജ അക്കൗണ്ടുകളും ഫേസ്ബുക്ക് റദ്ദാക്കിയിരുന്നു.
മിലി മുസ്‌ലിം ലീഗിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തനാനുമതി നല്കിയിട്ടില്ല. അതിനാല്‍, അല്ലാഹു തെഹ്‌രീക് അക്ബര്‍ എന്ന മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായിട്ടായിരിക്കും തെരഞ്ഞെടുപ്പില്‍ ഇറങ്ങുക. പാക്കിസ്ഥാന്‍, ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഗുണപരമായ സംവാദമല്ലാതെയുള്ള ഇടപെടലുകളുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഫേസ്ബുക്ക് അധികൃതര്‍ പാക്ക് ഇലക്ഷന്‍ കമ്മിഷനെ സമീപിച്ച് പല വ്യാജ അക്കൗണ്ടുകളും റദ്ദാക്കിയിരുന്നു. ലഷ്‌കറെ തയിബയുമായി ബന്ധമുള്ളതിനാല്‍ എംഎംഎലിനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല