സ്വന്തം ലേഖകന്‍: ട്രംപ്, പുടിന് കൂടിക്കാഴ്ച ഇന്ന് ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍; ചര്‍ച്ചയെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നും ഇല്ലെന്ന് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിലാണ് ഇരുനേതാക്കളുടെയും നിര്‍ണായ കൂടിക്കാഴ്ച. നാല് ദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷമാണ് ട്രംപ് ഹെല്സിങ്കിലെത്തുന്നത്.
ഉച്ചകോടിയില്‍ ഉഭയകക്ഷി വിഷയങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഇരുരാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസ്. തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച കേസില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പേരില്‍ യു.എസ്. കുറ്റംചുമത്തിയതിനുപിന്നാലെയാണ് ഇരു രാഷ്ട്രത്തലവന്മാരും കണ്ടുമുട്ടുന്നത്.
പല ഉച്ചകോടി വേദികളിലും ഇരുനേതാക്കളും ചെറു കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരുമേശക്കിരുപുറവുമിരുന്ന് ചര്‍ച്ച നടത്തുന്നത് ഇതാദ്യമായാണ്. ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയൊന്നും പുലര്‍ത്തുന്നില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച സി.ബി.എസ്. ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മോശമായൊന്നും ഉണ്ടാവില്ലെന്നും ചിലപ്പോള്‍ ചില നല്ലകാര്യങ്ങള്‍ നടന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചകളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ചൈനീസ്, ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്മാരുമായുള്ള ചര്‍ച്ച നല്ല ഫലംചെയ്തെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഉദ്യോഗസ്ഥ സംഘത്തെയും സഹായികളെയും പൂര്‍ണമായി ഒഴിവാക്കിയാണ് ട്രംപ് ഹെല്‍സിങ്കിയില്‍ എത്തുന്നത് എന്നതിനാല്‍ യു.എസ്. ആശങ്കയിലാണ്. യു.എസിന്റെ പ്രഖ്യാപിത വിദേശനയങ്ങളില്‍നിന്ന് ട്രംപ് വ്യതിചലിക്കുമോയെന്നാണ് ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല