ദുബൈയ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യരണ്ടു ടെസ്റ്റുകളും സ്വന്തമാക്കിയ ഇംഗ്ലീഷ്താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വ്യക്തിഗത ടെസ്റ്റ് റാങ്കിംഗിലും ഉയര്‍ച്ച. ട്രെന്റ്ബ്രഡ്ജില്‍ സെഞ്ചുറിയോടെ ഇംഗല്‍ണ്ടിനെ വമ്പന്‍ ജയത്തിലേക്ക് നയിച്ച മധ്യനിരബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കായ അഞ്ചിലെത്തി. വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ജൊനാഥന്‍ ട്രോട്ടാണ് നാലാമത്.
ബൗളര്‍മാരില്‍ ജെയിംസ് ആന്‍ഡേഴ്‌സണും ഗ്രയിം സ്വാനും യഥാക്രമം രണ്ടും നാലും സ്ഥാനത്തുണ്ട്. രണ്ടാം ടെസ്റ്റില്‍ ബാറ്റ് കൊണ്ടും ബോളു കൊണ്ടും ഉജ്ജ്വല പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് ആള്‍റൗണ്ടര്‍മാരടെ പട്ടികയില്‍ രണ്ട്സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ബ്രോഡ് ഏഴാമതാണ്. നേരത്തെ പതിനൊന്നാം സ്ഥാനത്തായിരുന്നു ബ്രോഡ്.
അതേസമയം ഇന്ത്യന്‍താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും, വിവിഎസ് ലക്ഷ്മണും, വീരേന്ദര്‍ സെവാഗും ആദ്യ പത്തിലിടം നിലനിര്‍ത്തി. സച്ചിന്‍ മൂന്നാമതും വിവിഎസ് ലക്ഷ്മണ്‍ ഒമ്പതാമതും സെവാഗ് പത്താമതുമാണ്. ലോര്‍ഡ്‌സിലും ട്രന്റ് ബ്രിഡ്ജിലും സെഞ്ചുറി കണ്ടെത്തിയ രാഹുല്‍ ദ്രാവിഡ് 11ാം സ്ഥാനത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല