ന്യൂദല്‍ഹി: അഭ്യന്തരവിപണിയില്‍ കാര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലിത്തവണ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിരകാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യൂണ്ടായി, ടാറ്റാമോട്ടോഴ്‌സ് എന്നിവയുടേതടക്കം പ്രമുഖ കമ്പനികളുടെയെല്ലാം വില്‍പ്പനയില്‍ കഴിഞ്ഞ ജൂലൈമാസത്തെ അപേക്ഷിച്ചിത്തവണ ഗണ്യമായ കുറവ് രേഖപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതക്കളായ മാരുതിയുടെ വില്‍പ്പന 26.20 ശതമാനം താഴ്ന്നപ്പോള്‍ ഹ്യൂണ്ടായ് മോട്ടോഴസിന്റെ വില്‍പ്പനയില്‍ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പനയിലും 38.30ശതമാനം കൂറവുണ്ടായി. കയറ്റുമതി ചെയ്ത 8,796 യൂണിറ്റടക്കം 75,300 യൂണിറ്റാണ് മാരുതി സുസുക്കി ഇന്ത്യ 2011 ജൂലെയില്‍ വിറ്റഴിച്ചത്. കഴിഞ്ഞതവണയിത് 1,00,887 യൂണിറ്റായിരുന്നു. സ്വിഫ്റ്റിന്റെ ഉല്‍പ്പാദനം നിര്‍ത്തലാക്കിയതും മാരുതിയുടെ വില്‍പനയെ കാര്യമായി ബാധിച്ചു.
ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇത്തവണ 25,642 യൂണിറ്റാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ വില്‍പനയില്‍ 11 ശതമാനം കുറവാണുണ്ടായത്. ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പനയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. അഭ്യന്തരവിപണിയില്‍ വില്‍പ്പന 38.30 ശതമാനം കുറഞ്ഞ് 17,132 യൂണിറ്റായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല