സ്വന്തം ലേഖകന്‍: യുഎഇയുമായി പുതിയ ചങ്ങാത്തത്തിന് ചൈന; ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ത്രിദിന സന്ദര്‍ശനം തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഷി ചിന്‍പിങ്ങിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ലോറെ അബുദാബി അടക്കമുള്ള പ്രധാന കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. യുഎഇയും ചൈനയും തമ്മില്‍ സാംസ്‌കാരിക വിനിമയത്തിനും സന്ദര്‍ശനം കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് പ്രസി!ഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടിക ഒരുക്കിയിട്ടുള്ള യുഎഇയില്‍ ചൈന വാരാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായി ഇന്ത്യയോട് ചായ്‌വുള്ള ഗള്‍ഫ് മേഖലയിലേക്ക് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. മേഖലയിലെ എണ്ണ സമ്പത്തിലും വ്യാപാര സാധ്യതയിലുമാണ് ചൈനയുടെ കണ്ണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല