സ്വന്തം ലേഖകന്‍: കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു; അക്രമികളായ രണ്ടു കൗമാരക്കാര്‍ പിടിയില്‍. . ബ്രാംപ്ടണ്‍ സിറ്റി സ്വദേശിയായ പല്‍വീന്ദര്‍ സിംഗി (27)നെയാണ് കഴിഞ്ഞ ദിവസം നാല് അക്രമികള്‍ വീട്ടില്‍ കയറി വെടിവയ്ക്കുകയായിരുന്നു. പല്‍വീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ട്രക്ക് ഡ്രൈവറായിരുന്ന സിംഗ് 2009 ലാണ് കാനഡയിലേക്കു കുടിയേറിയത്. ഘാതകരെന്നു കരുതപ്പെടുന്ന 18 ഉം 19 ഉം വയസുള്ള രണ്ടു പേര്‍ കീഴടങ്ങിയതായി പോലീസ് അറിയിച്ചു. മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബ്രാംപ്ടണ്‍ സിറ്റിയില്‍ ഈവര്‍ഷം നടക്കുന്ന പതിനൊന്നാമത്തെ കൊലപാതകമാണിത്.
തോക്കുപയോഗിച്ചുള്ള അക്രമങ്ങള്‍ കാനഡയില്‍ വര്‍ധിച്ചുവരികയാണെന്നും ഇതു തടയാന്‍ നടപടി വേണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല