സ്വന്തം ലേഖകന്‍: സൗദിയിലെ റിയാദില്‍ ജനവാസ മേഖലയില്‍ ചിമ്പാന്‍സി! ഇറങ്ങിയത് ഗോറില്ലയാണെന്ന പ്രചാരണം പരിഭ്രാന്തി പരത്തി. നഗരത്തിരക്കുകളിലൂടെ നടന്നു നീങ്ങിയ ചിമ്പാന്സിയെ കണ്ട് ആളുകള്‍ തടിച്ചുകൂടി. ചിലര്‍ പഴങ്ങളും മറ്റും കൊടുത്ത് ചിമ്പാന്‍സിയുടെ അടുത്തുകൂടാനും ശ്രമിച്ചു.
ചിമ്പാന്‍സി നടക്കുന്നതും തണലില്‍ വിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ ഇതിനെ കാണാനെത്തി. സൗദിയില്‍ ഗൊറില്ല ഇറങ്ങി എന്നു പറഞ്ഞായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം.
അരമണിക്കൂറോളം ജനവാസ മേഖലയില്‍ കറങ്ങി നടന്ന ചിമ്പാന്സിയെ ഒടുവില്‍ ഉദ്യോഗസ്ഥര്‍ എത്തി കീഴ്പ്പെടുത്തി മൃഗശാലയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ചിമ്പാന്‍സി എവിടെ നിന്ന് വന്നു എന്ന് കണ്ടെത്താനായിട്ടില്ല. ആരെങ്കിലും വളര്‍ത്തുന്നതോ സര്‍ക്കസ് കൂടാരത്തില്‍ നിന്ന് രക്ഷപ്പെട്ടതോ ആകാമെന്നാണ് പോലീസിന്റെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല