1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2018

Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഏകദിന വിനോദയാത്ര പങ്കെടുത്തവര്‍ക്കെല്ലാം മനം നിറയെ സന്തോഷവും അതിലേറെ വിത്യസ്തമായ ഒരു അനുഭവവുമായി മാറി. യുകെയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടിയില്‍ മനസ്സിന് കുളിര്‍മ പകര്‍ന്ന്, മാനസിക പിരിമുറുക്കങ്ങള്‍ക്ക് അവധി കൊടുത്ത്, ഭൂമിദേവത കനിഞ്ഞനുഗ്രഹിച്ച നോര്‍ത്ത് വെയില്‍സിലെ അതിമനോഹരമായ പ്രദേശങ്ങളിലൂടെയുള്ള യാത്ര കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചു. രാവിലെ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂളിന്റെ മുന്‍വശത്തു നിന്നും നൂറ്റി നാല്പതോളം പേര്‍… അംഗങ്ങളും, കുട്ടികളും, നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ എന്നിവരൊന്നിച്ച് ആരംഭിച്ച യാത്ര ആദ്യം ക്ലാന്‍ബറീസ് എന്ന സുന്ദരമായ സ്ഥലത്തേക്കായിരുന്നു. യാത്രയിലുടനീളം പാട്ടു പാടിയും, കടങ്കഥകള്‍ പറഞ്ഞും പരാതിയും പരിഭവവുമില്ലാതെ സന്തോഷത്തോടെയുള്ള യാത്ര.

മലനിരകളും, തടാകങ്ങളും, തുരങ്കവും, റെയില്‍ യാത്രയും, കരിങ്കല്‍ സ്ലേറ്റ് നിര്‍മ്മാണ ഫാക്ടറിയും എല്ലാ അര്‍ത്ഥത്തിലും പ്രകൃതി സുന്ദരമായ ക്ലാന്‍ബറീസ് എന്ന പ്രദേശത്ത് പത്ത് മണിയോടെ എത്തിച്ചേര്‍ന്നു.ഓരോ ഗ്രൂപ്പും തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് തിരിച്ചു. ഏകദേശം രണ്ട് മണി വരെ ക്ലാന്‍സീന്റെ മനോഹാരിത നുകര്‍ന്ന ശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണ ശേഷം അടുത്ത സ്ഥലമായ ബ്യൂമറീസ് ബീച്ചിലേക്ക് പുറപ്പെട്ടു.

ബീച്ചിലെത്തി പട്ടം പറത്തിയും നീന്തിത്തുടിച്ചും കളികളിലേര്‍പ്പെട്ടും കുറേപ്പേര്‍ ചിലവഴിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇളം വെയില്‍ കായുന്നതും കാണുന്ന മനോഹര കാഴ്ചയാണ് അന്നത്തെ സായാഹ്നത്തില്‍ കാണാന്‍ കഴിഞ്ഞത്. പല ഗ്രൂപ്പുകളായി തിരിഞ്ഞ് ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടും കുട്ടികള്‍ മണലില്‍ സാന്‍ കാസിലുണ്ടാക്കിയും, കടലിലെ വെള്ളത്തില്‍ കളിച്ചു രസിച്ചും, സിമ്മിംഗ് പൂളില്‍ നീന്തിത്തുടിച്ചും, ആണ്‍കുട്ടികളുടെ പുരുഷന്‍മാരും ചേര്‍ന്നതോടെ ക്രിക്കറ്റ് കളി ആവേശമാക്കിയും ഒരു അടിപൊളി ട്രിപ്പിനാണ് ഏവരും പങ്കാളികളായത്.

എം.എം.സി.എ യുടെ വിനോദയാത്രയ്ക്ക് അലക്‌സ് വര്‍ഗ്ഗീസ്, ഹരികുമാര്‍ പി കെ, ജനീഷ് കുരുവിള, സജി സെബാസ്റ്റ്യറ്റിയന്‍, സാബു ചാക്കോ, ജോബി മാത്യു, മോനച്ചന്‍ ആന്റണി, ബിജു. പി.മാണി, റോയ് ജോര്‍ജ്, ജോബി രാജു തുടങ്ങിവര്‍ നേതൃത്വം കൊടുത്തു. യാത്രയിലും മറ്റ്
സൗകര്യങ്ങളിലും പങ്കെടുത്തവരെല്ലാവരും തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഏകദിന വിനോദയാത്ര വിജയമാക്കിയ എല്ലാ അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.