1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2018

എ. പി. രാധാകൃഷ്ണന്‍: സ്വിട്‌സര്‌ലാണ്ടിലെ വിന്റര്‍ത്ഥിലുള്ള ഓംകാരാനന്ദ ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്‌കര്‍ യു കെ യില്‍ വരുന്നു, സെപ്തംബര് 8 നു ശനിയാഴ്ച വൈകീട്ട് സട്ടനില്‍ വെച്ച് സദ്ഗമയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഭഗവദ് ഗീത പ്രഭാഷണ പരിപാടിയില്‍ ‘ഗീതയിലെ ധര്‍മ്മം’ എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യ അതിഥിയായി സംസാരിക്കും. വിപുലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൌണ്ടേഷന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയം ആണ് ഭഗവദ് ഗീതയുടെ പ്രചാരണം. സെല്‍ഫി വിത്ത് ഭഗവദ് ഗീത എന്ന നൂതന ആശയത്തിലൂടെ ഇതിനോടകം തന്നെ 100 ല്‍ പരം ഭഗവദ് ഗീത പുസ്തകരൂപത്തില്‍ സൗജന്യമായി സദ്ഗമയ ഫൌണ്ടേഷന്‍ ജനങ്ങളില്‍ എത്തിച്ചു. വിവിധ സംഘടനകളുമായി നിരന്തരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൌണ്ടേഷന്‍ ‘കൂട്ടായ സഹകരണത്തിലൂടെ ലക്ഷ്യ പ്രാപ്തി’ എന്ന ആശയം ആണ് പങ്കുവെക്കുന്നത്.

സ്വിസ് പൗരനായ ആചാര്യ വിദ്യാഭാസ്‌കര്‍ സ്വിട്‌സര്‌ലാണ്ടിലും ആസ്ട്രിയായിലും കൂടി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഋഷികേശിലുള്ള ശ്രീ കൈലാസ ആശ്രമം ബ്രഹ്മ വിദ്യാപീഠത്തില്‍ നിന്നും വേദ വേദാന്തങ്ങള്‍ അവഗാഹം നേടി. പിന്നീടുള്ള ജീവിതം സംസ്‌കൃത ഭാഷയുടെ യൂറോപ്പിലെ പ്രചാരണ പരിപാടികളിലും സനാതന സംസ്‌കൃതിയുടെ അമൂല്യങ്ങളായ രചനകളുടെ ജര്‍മന്‍ പരിഭാഷക്കും ആയി നീക്കി വെച്ചിരിക്കുന്നു. ഇതിനോടകം സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം, വിവേകചൂഢാമണി എന്നിവ തര്‍ജമ ചെയ്തത് കൂടാതെ സ്വിസര്‍ലാന്‍ഡ് ജര്‍മ്മനി എന്നിവിടങ്ങളില്‍ സംസ്‌കൃത പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടുന്ന എല്ലാവിധ പഠന വിഷയങ്ങളും തയാറാക്കി നല്‍കുന്നതിനും ആചാര്യ വിദ്യാഭാസ്‌കര്‍ സ്ത്യുതാര്ഹമായ പങ്ക് വഹിക്കുന്നുണ്ട്.

മെയ്മാസത്തില്‍ ബ്രഹ്മചാരിണി ശ്രീപ്രിയ ചൈതന്യ നടത്തിയ പ്രഭാഷണ പരിപാടിയുടെ തുടര്‍ച്ചയായാണ് മറ്റൊരു വിഷയത്തില്‍ ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ആചാര്യനായ വിദ്യ ഭാസ്‌കര്‍ സംസാരിക്കുക. ഭഗവദ് ഗീതയുടെ പ്രാരംഭം എന്ന വിഷയം ആണ് ആദ്യത്തെ പ്രഭാഷണത്തെ സമ്പന്നമാക്കിയത് എങ്കില്‍ ഇത്തവണ അതിനേക്കാള്‍ ഗഹനമായ ഗീതയുടെയും ഭാരതത്തിന്റെയും സര്‍വോപരി സനാതന സംസ്‌കാരത്തിന്റെയും അടിസ്ഥാനമായി വിലയിരുത്തപ്പെടുന്ന ‘ധര്‍മ്മം’ എന്ന അതി ബൃഹത്തായ വിഷയം ആണ് ചിന്തിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആണെങ്കിലും സീറ്റുകള്‍ മുന്‍കൂട്ടി റിസേര്‍വ് ചെയാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കില്‍ പോയി ആവശ്യമുള്ള സീറ്റുകള്‍ റിസേര്‍വ് ചെയാവുന്നതാണ്.

https://www.eventbrite.co.uk/e/bagavadgitasutton2thedharmatickets47589319937

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.