1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2018

സ്വന്തം ലേഖകന്‍: പേമാരിക്കും പ്രളയത്തിനും പിന്നാലെ കാറ്റും; പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ് ജപ്പാന്‍. കനത്ത മഴയും പ്രളയവും 200ലേറെപ്പേരുടെ ജീവനെടുത്തതിന്റെ നടുക്കത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത ജപ്പാനില്‍ ശക്തമായ കാറ്റ് വീശിയടിക്കുന്നതായി റിപ്പോര്‍ട്ട്.

ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന്‍ ജനതയുടെ ഉറക്കം കെടുത്തുന്നത്. ശക്തമായ കാറ്റാണ് ഇവിടെ വീശിയടിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഹൊന്‍ഷു ദ്വീപിലാണ് കാറ്റ് നാശംവിതയ്ക്കുകയെന്നാണ് സൂചന. രണ്ടു ദിവസമായി തുടരുന്ന കാറ്റില്‍ ഇതിനോടകം തന്നെ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15,000ലേറെ വീടുകളില്‍ വൈദ്യുതി ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. മുന്നറിയിപ്പിനേത്തുടര്‍ന്ന് 42,700 പേരെ വിവിധയിടങ്ങളില്‍ നിന്നായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.