ശ്രീന്‍ ദിവാനിയുടെ ഭാര്യ ആനി ദിവാനിയെ അവരുടെ ഭര്‍ത്താവിന്റെ തന്നെ നിര്‍ദേശ പ്രകാരം കഴിഞ്ഞ വര്‍ഷം സൌത്ത് ആഫ്രിക്കയിലെ കേപ് ടൌണില്‍ വെച്ച് വെടി വെച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ സോലൈന്‍ എംഗെണി വിചാരണയ്ക്ക് മുന്‍പ് തന്നെ മാരകമായ ബ്രെയ്ന്‍ ട്യൂമര്‍ കാരണം മരണപ്പെട്ടേക്കുമെന്ന് കേസിന്റെ വാദം കേള്‍ക്കുന്ന കേപ് ടൌണിലെ വൈന്‍ബെര്‍ഗ് റീജണല്‍ കോടതി കഴിഞ്ഞ ദിവസം കേട്ടു. മുന്പിയാള് തടവറയ്ക്കുള്ളില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്നു നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഇയാള്‍ക്ക് മാരകമായ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് വ്യകതമായത്.
ഇതിനെ തുടര്‍ന്നു ഹണിമൂണ്‍ കൊലപാതക കേസില്‍ പ്രതിയായ ആനിയുടെ ഭര്‍ത്താവ് ശ്രീന്‍ ദിവാനിയെ ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറുന്നതുമായ് സംബന്ധിച്ച് ബ്രിട്ടീഷ് കോര്‍ട്ടില്‍ നില നില്ക്കുന്ന കേസിനെ ഇതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. നിലവില്‍ മാനസിക നില തകരാറിലാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുകയാണ് കെയര്‍ഹോം ഉടമയായ ശ്രീന്‍ ദിവാനി. എംഗെണിയെയും ശ്രീനിനെയും കൂടാതെ ക്വാബെ എന്നയാളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു, ശ്രീന്‍ ദിവാനിയുടെ നിര്‍ദേശ പ്രകാരം 28 കാരിയായ ആനിയെ ശ്രീനിനോപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ കേപ് ടൌണില്‍ പോയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഹൈജാക്ക് ചെയ്തു ആനിയെ കഴുത്തിന് വെടി വെച്ച് കൊലപ്പെടുത്തി എന്നതാണ് എംഗനിക്കെതിരെ നില നില്ക്കുന്ന കേസ്.
കേപ് ടൌണിലെ കോടതി ഈ കേസില്‍ അടുത്ത വിചാരണ സെപ്റ്റംബര്‍ ഇരുപതിലേക്ക് നീട്ടിയിട്ടുണ്ട്, അതേസമയം ബ്രിട്ടനില്‍ നില നില്ക്കുന്ന ശ്രീന്‍ ദിവാനിയെ കൈമാറുന്നതുമായ കേസില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് മജിസ്ട്രേട്ട് കോടതി ആഗസ്റ്റ് പത്തിന് നടത്തുന്ന വിചാരണയില്‍ ഒരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേസിന്റെ വിചാരണ നീണ്ടു പോകുന്നത് മൂലം ആനിയുടെ പിതാവും കുടുംബാംഗങ്ങളും നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല