സ്വന്തം ലേഖകന്‍: കുടിയേറ്റ നയത്തില്‍ ഒരു കരുണയും പ്രതീക്ഷക്കരുതെന്ന് ട്രംപ്; പിന്തുണയ്ക്കാത്ത നേതാക്കളെ ബഹിഷ്‌ക്കരിക്കുമെന്നും ഭീഷണി. കുടിയേറ്റം കര്‍ക്കശമായി നേരിടാനുള്ള തന്റെ നീക്കത്തെ നേതാക്കള്‍ പിന്തുണച്ചില്ലെങ്കില്‍ അവരെ ബഹിഷ്‌കരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. കുടിയേറ്റക്കാരെ തടയാനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്നും കുടിയേറ്റ നിയമങ്ങളില്‍ കടുത്ത മാറ്റങ്ങള്‍ വരുത്തണമെന്നുമുള്ള ആവശ്യങ്ങള് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.
ഈ നയത്തെ അനുകൂലിക്കാത്ത നേതാക്കള്‍ക്കെതിരെയാണ് ട്രംപിന്റെ ഭീഷണി. നേതാക്കള്‍ തന്റെ ആവശ്യങ്ങളെ അനുകൂലിച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കും എന്നാണ് ട്രംപ് സൂചന നല്‍കിയത്. നവംബറിന് മുന്‍പുള്ള കോണ്‍ഗ്രഷ്യണല്‍ തെരെഞ്ഞെടുപ്പില്‍ തന്റെ ആവശ്യം പാസാകണമെന്നതാണ് ട്രംപിന്റെ ആവശ്യം.
നേരത്തെ 2017ലും ട്രംപ് തന്റെ ആവശ്യം നടക്കാന്‍ ഇതുപോലെ നേതാക്കള്‍ക്ക് നേരെ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. അതിര്‍ത്തി മതില്‍ പണിയാന്‍ 25 ബില്യണ്‍ ഡോളര്‍ അനുവദിക്കാനായി ട്രംപ് ഇതിനകം തന്നെ അപേക്ഷിച്ചിട്ടുണ്ട്. അതില്‍ 1.6 ബില്യണ്‍ ഡോളര്‍ അനുവദിക്കുകയും ചെയ്തിരുന്നു.
നറുക്കെടുപ്പിലൂടെ വീസ നല്‍കുന്നതും നിര്‍ത്തലാക്കണമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃതമായി രാജ്യത്തു കടക്കുന്നവരെ പിടികൂടി പുറത്താക്കുന്ന പ്രക്രിയയ്ക്കും വിരാമമിടണം. യോഗ്യതയുള്ളവര്‍ രാജ്യത്തേക്കു വരുകയാണ് ആവശ്യം ട്രംപ് ട്വീറ്റു ചെയ്തു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടായിട്ടും ഇമിഗ്രേഷന്‍ ബില്‍ കഴിഞ്ഞയാഴ്ച പ്രതിനിധി സഭയില്‍ പാസാക്കാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല