സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ലിബിയയില്‍ നിന്ന് ബ്രിട്ടീഷ് സേന രക്ഷിച്ചു കൊണ്ടുവന്നയാള്‍. കഴിഞ്ഞ വര്‍ഷം മേയില്‍ മാഞ്ചസ്റ്ററില്‍ പോപ് സംഗീത നിശയില്‍ ചാവേറായി പൊട്ടിത്തെറിച്ച് 22 പേരുടെ മരണത്തിനു കാരണക്കാരനായ സല്‍മാന്‍ അബേദിയെ മുന്‍പ് ആഭ്യന്തരയുദ്ധം നടന്ന ലിബിയയില്‍നിന്നു ബ്രിട്ടിഷ് നാവിക സേന രക്ഷിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ഓഗസ്റ്റില്‍ ലിബിയയിലെ സംഘര്‍ഷം രൂക്ഷമായപ്പോള്‍ 110 ബ്രിട്ടിഷുകാരെയും അവരുടെ കുടുംബങ്ങളേയും ബ്രിട്ടിഷ് നാവികസേന കപ്പലില്‍ രക്ഷിച്ചു മാള്‍ട്ടയില്‍ എത്തിച്ചിരുന്നു.
ഇക്കൂട്ടത്തില്‍ അബേദിയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് 19 വയസായിരുന്നു ഇയാള്‍ക്കു പ്രായം. വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് അവധിയെടുത്ത് ലിബിയയില്‍ പോയതായിരുന്നു. അബേദിയുടെ സഹോദരന്‍, മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പേരില്‍ ലിബിയയില്‍ അറസ്റ്റിലായ, ഹാഷിം അബേദിയെയും അന്നു ലിബിയയില്‍നിന്നു രക്ഷിച്ചതാണ്.
ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ മിലിട്ടറി ഇന്റലിജന്‍സ് 5 (എംഐ5) സല്‍മാന്‍ അബേദിയെക്കുറിച്ച് 2014 ജനുവരിക്കും ജൂലൈയ്ക്കും ഇടയില്‍ അന്വേഷണം നടത്തിയിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, അത് ആളുമാറിയുള്ള അന്വേഷണമായിരുന്നുവത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല