സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന് നോ ഡീല്‍ ബ്രെക്സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്കി നേതാക്കള്‍. ഫോറിന് സെക്രട്ടറി ജെറമി ഹണ്ടാണ് നോ ഡീല്‍ ബ്രെക്സിറ്റിന്റെ സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്സ് പ്ലാനുകള്‍ യൂറോപ്യന്‍ യൂണിയന് തള്ളിയ ബ്രെക്സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ തള്ളിയതോടെയാണ് ബ്രെക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത്.
ബ്രിട്ടന്റെ ഡീലുകള്‍ ധവളപ്പത്രമിറക്കിയാണ് തെരേസാ മെയ് പുറത്ത് വിട്ടത്. ഡീലുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുമെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ല എന്ന സൂചനയാണ് ജെറമി ഹണ്ട് നല്‍കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ രാഷ്ട്രങ്ങളായ ഫ്രാന്‍സും ജര്‍മ്മനിയും മുന്നോട്ട് വരണമെന്നും ജെറമി ഹണ്ട് ആവശ്യപ്പെടുന്നു. മേയുടെ പ്ലാനുകള്‍ ബ്രെസ്സല്സ് തള്ളിയതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തെരേസാ മേയെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. സ്പെയിനിലും ഇറ്റലിയിലുമായി അവധിയാഘോഷിക്കുന്ന മേയ് അവധി ദിവസം വെട്ടിച്ചുരുക്കി വെള്ളിയാഴ്ച്ച മാക്രോനുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന.
നോ ഡീല്‍ ബ്രെക്സിറ്റ് ബ്രിട്ടനിലേത് പോലെ തന്നെ യൂറോപ്യന്‍ യൂണിയനിലും കാര്യമായ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് ഫ്രാന്‍സും ജര്‍മ്മനിയും യൂറോപ്യന്‍ കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും നീക്കങ്ങളെ മൈക്കിള്‍ ബാര്‍ണിയരും ചില ഇയു ഒഫീഷ്യല്‍സും നിശിതമായി വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ചര്‍ച്ചകള്‍ ഫലപ്രദമായി മുന്നോട്ട് പോകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല