സ്വന്തം ലേഖകന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂട് റെക്കോര്‍ഡ് നിലയിലേക്ക് കുതിക്കുന്നു; സൂര്യന്റെ കാഠിന്റ്യം ഏറ്റവും കൂടുതല്‍ സ്പെയിനിലും പോര്‍ച്ചുഗലിലും. ആഫ്രിക്കന്‍ മരുഭൂമിയില്‍ നിന്ന് വീശിയടിക്കുന്ന വരണ്ട കാറ്റാണ് ചൂട് കുത്തനെ ഉയരാന്‍ പ്രധാന കാരണം.
തെക്കുപടിഞ്ഞാറന്‍ സ്പെയിനിലും തെക്കുകിഴക്കന്‍ പോര്‍ച്ചുഗലിലും രണ്ടു ദിവസത്തിനുള്ളില്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യല്‍സ് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, തെക്കുകിഴക്കന്‍ യുകെയില്‍ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യല്‍സ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറ്റലിയിലെ റോം, ഫ്ലോറന്‍സ്, വെനീസ് എന്നിവിടങ്ങളില്‍ അന്തരീക്ഷ താപനില ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ചൂട് കൂടിയതോടെ സ്വീഡനിലെ കെബ്നകേസ് പര്‍വതത്തിലെ മഞ്ഞ് ഉരുകി തുടങ്ങിയിരുന്നു. ഫിന്‍മാര്‍ക്കിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.
1977 ജൂലൈയില്‍ ഏതന്‍സിലാണ്(48 ഡിഗ്രി സെല്‍ഷ്യസ്) ഏക്കാലത്തേയും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ ഇത് മറികടക്കുമെന്ന് യൂറോപ്പിലെ കാലാവസ്ഥാ പ്രവചന കേന്ദ്രം മെറ്റിയോഅലാം മുന്നറിയിപ്പ് നല്കുന്നു. ചൂട് കൂടുന്നതോടെ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല