1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2018

സ്വന്തം ലേഖകന്‍: സ്വീഡനില്‍ കൈയ്യില്‍ കളിത്തോക്കുമായി നിരത്തിലിറങ്ങിയ ബുദ്ധിവളര്‍ച്ചയെത്താത്ത യുവാവിനെ വെടിവെച്ചു കൊന്ന സംഭവം; പോലീസ് പ്രതിക്കൂട്ടില്‍. എറിക്ക് ടോറല്‍ എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. കളിത്തോക്കുമായി നിന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ എറിക്ക് ടോറലിനെ അക്രമിയായി തെറ്റിദ്ധരിച്ച് പോലിസ് വെടിവെക്കുകയായിരുന്നു. ഇയാള്‍ക്ക് ഓട്ടിസവുമുണ്ട്.

വ്യാഴാഴ്ച സെന്ററല്‍ സ്‌റ്റോക്ക്‌ഹോമില്‍ വാസസ്റ്റണില്‍ ഒരാള്‍ തോക്കുമായി നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. തങ്ങള്‍ എത്തുമ്പോള്‍ എറിക്ക് ടോറല്‍ തോക്കുമായി നില്‍ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്ഥിതി അപകടകരമെന്ന് തോന്നിയ പോലീസ് എറിക്കിനെ വെടിവെയ്ക്കുകയായിരുന്നു. എന്നാല്‍, എറിക്ക് കൈവശം വെച്ചിരുന്നത് കളിത്തോക്കായിരുന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തി.

തങ്ങളുടെ മകന്‍ ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച കുട്ടിയാണെന്ന് എറിക്കിന്റെ മാതാപിതാക്കള്‍ പറയുന്നു. അവനാകെ പറഞ്ഞിരുന്നത് ‘അമ്മ’ എന്ന വാക്ക് മാത്രമാണ്. കയ്യിലുണ്ടായിരുന്നത് കളിത്തോക്കും. വെറും മൂന്ന് വയസ്സുകാരന്റെ മാനസിക വളര്‍ച്ച മാത്രമുണ്ടായിരുന്ന അവന്‍ അപകടകാരിയാണെന്ന് പോലീസിന് എങ്ങനെ തോന്നിയെന്ന് മനസ്സിലാകുന്നില്ല. മൂന്ന് പോലീസുകാര്‍ ചേര്‍ന്നാണ് എറിക്കിന്റെ വയറിന് നേര്‍ക്ക് നിറയൊഴിച്ചത്. എറിക്ക് ടോറലിന്റെ അമ്മ കാറ്ററിന സോഡര്‍ബെര്‍ഗ് പറഞ്ഞു.

അപകടകാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് എറിക്കിന് നേരെ വെടിയുതിര്‍ത്തതെന്നും ഒരുപാട് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവങ്കിലും സംഭവത്തില്‍ കരുതികൂട്ടിയുള്ള ആക്രമണത്തിന് തെളിവില്ലെന്നും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വീഡിഷ് പബ്ലിക്ക് റേഡിയോ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം ആറ് പേരെയാണ് സ്വീഡിഷ് പോലീസ് വെടിവെച്ച് കൊന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.