സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പ്രവാസി ഇന്ത്യക്കാരെ അവഗണിച്ചെന്ന് സുഷമ സ്വരാജ്; വിവാദ പ്രസ്താവനയോടെ കസാക്കിസ്താന്‍ സന്ദര്‍ശനത്തിന് തുടക്കം. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍സിംഗ് വരെ ഇന്ത്യയുടെ പ്രധാന മന്ത്രിയായ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും തന്നെ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിജയിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ വ്യാഴാഴ്ച ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. മോദി സര്‍ക്കാര്‍ മുന്‍പില്ലാത്ത വിധം വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ പരിഗണിക്കാറുണ്ടെന്നും 24 മണിക്കൂറും വിദേശ മന്ത്രാലയത്തിന്റെ സേവനം ഉറപ്പു വരുത്താറുണ്ടെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
മധ്യേഷ്യയിലെ മൂന്നു രാജ്യങ്ങളിലെ സന്ദര്‍ശനത്തിലാണ് സുഷമ ഇപ്പോള്‍. കസാക്കിസ്താനു ശേഷം കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവിടങ്ങളും സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ആദ്യമായാണ് സുഷമ സ്വരാജ് ഈ മേഖല സന്ദര്‍ശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല