സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ എന്‍ എച്ച് എസ് ആശുപത്രികളിലേക്ക് ദുരൂഹ പാഴ്സലുകളില്‍ അജ്ഞാത ദ്രാവകം; രണ്ടുപേര്‍ പിടിയില്‍; രാസായുധ ആക്രമണമെന്ന് സംശയം. ഇരുപത്തിയഞ്ചോളം എന്‍ എച്ച് എസ് ആശുപത്രികളിലാണ് സംശയാസ്പദമായ രീതിയില്‍ പാഴ്സലുകളെത്തിയത്. അജ്ഞാത ദ്രാവകമടങ്ങിയ പാക്കറ്റുകളില്‍ ‘ദി സൈപ്രസ് പ്രൊജക്റ്റ്’ എന്നും രേഖപ്പെടുത്തിയിരുന്നു.
കൂടാതെ ടെസ്റ്റ് ചെയ്യപ്പെടേണ്ടത് എന്നൊരു കുറിപ്പും പാക്കറ്റിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് കൗണ്ടര്‍ ടെററിസം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 29 വയസുകാരനെ ബ്രെന്റില്‍ നിന്നും മറ്റൊരു 39 കാരനെ ഹാരോയില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ കൗണ്ടര്‍ ടെററിസം പോലീസ് ചോദ്യം ചെയ്തു വരുന്നതായും കൂടുതല്‍ പേര് ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലബോറട്ടറിയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പാക്കറ്റില്‍ അടങ്ങിയ ദ്രാവകം അപകടകാരിയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും അവര്‍ അറിയിച്ചു. എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ ജീവനക്കാര്‍ക്ക് ഇത്തരം പാക്കറ്റുകള്‍ ലഭിച്ചാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല