1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2018

ജോസ് കുര്യാക്കോസ്: ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തേയും വിശ്വാസ്തതയേയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്‍കപ്പെടേണ്ടത്. സങ്കീ//5;1 എന്ന പരിശുദ്ധ വചനത്തോട് ചേര്‍ന്ന് കഴിഞ്ഞ നാളുകളില്‍ സെന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേദി ഒരുങ്ങുകയാണ് നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍.

ദൈവകരുണയ്ക്കും പരിപാലനവും മുഴു ഹൃദയത്തോടെ നന്ദി കരേറ്റി, യുകെയില്‍ എമ്പാടുമുള്ള വിശ്വാസ സമൂഹത്തെ നൂറാം കണ്‍വെഷനിലേത് സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുകയാണ്. ഫാ സോജി ഓലിക്കലും ടീം ആംഗങ്ങളും. കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ദൈവം ചെയ്ത അത്ഭുത കാര്യങ്ങള്‍ക്ക് ബലിയര്‍പ്പിച്ച് പരമ പിതാവിനെ മഹത്വപ്പെടുത്തുന്നു അഭിഷേക ശുശ്രൂഷകളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും.

നൂറുകണക്കിന് കടുംബങ്ങളും വ്യക്തികളും അവരുടെ ജീവിത സാക്ഷ്യങ്ങള്‍ കാഴ്ച വസ്തുതകളായി ബലിവേദിയിലേക്ക് ഉയര്‍ത്തുമ്പോള്‍ മാലാഖവൃന്ദങ്ങളോട് ചേര്‍ന്ന് സ്തുതി ഗീതങ്ങള്‍ ഇയര്‍ത്തുവാന്‍ സെഹിയോന്‍ ഗായക വൃന്ദം പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്. ‘ കൃതജ്ഞതാ ഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍. സ്തുതികള്‍

യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കോച്ച് അറേഞ്ച് ചെയ്തിട്ടുള്ളവര്‍ / ചെയ്തുകൊണ്ടിരിക്കുന്നവര്‍, ആയിരക്കണക്കിന് രോഗശാന്തികള്‍, മാനസാന്തരങ്ങള്‍, അത്ഭുത സാക്ഷ്യങ്ങള്‍, വിടുതലുകള്‍, ഓദ്യോഗിക സഭയുടെ ഹൃദയത്തിലേക്ക് കുട്ടികളുടെ ശുശ്രൂഷയുടെ പ്രാധാന്യം നല്‍കപ്പെട്ടത് എല്ലാ ആത്മീയ ശുശ്രൂഷകളിലും കുട്ടികള്‍ക്കായി ശുശ്രൂഷകള്‍ ഒരുക്കപ്പെടുന്നത്.

ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവതികള്‍ക്കും ദൈവ വചനവും പരിശുദ്ധാത്മാഭിഷേകങ്ങളും പകരുവാന്‍ സാധിച്ചത്

കിങ്ഡം റിവലേറ്റര്‍ മാഗസിന്‍

ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്‍

10 ഡേയ്‌സ് റിട്രീറ്റുകള്‍

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍

ഹോം മിഷന്‍ ശുശ്രൂഷകള്‍

സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്‍, ക്രിസ്മസ് കാര്‍ഡുകള്‍

സിഡി മിനിസ്ട്രറുകള്‍

സ്പിരിച്വല്‍ ഷെയറിങ് ശുശ്രൂഷകള്‍

സെക്കന്റ് സാറ്റര്‍ഡേ ഇംഗ്ലീഷ് ശുശ്രൂഷകള്‍

എവേക്ക് ലണ്ടന്‍, ക്രോളി മിഷന്‍, മാഞ്ചസ്റ്റര്‍ ഹോളി സ്പിരിറ്റ് ഇവനിങ്, എറൈസ് ബ്രിസ്റ്റോള്‍ ഇംഗ്ലീഷ് ശുശ്രൂഷകള്‍ .

ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേത് നന്ദി പറയുവിന്‍ അവിടത്തെ നാമം വാഴ്തുവിന്‍’

നൂറു മാസങ്ങള്‍ പിന്നിടുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ കാലത്തിന് അത്ഭുതവും അടയാളവുമായി പരിശുദ്ധാത്മാവിന്റെ അഭിഷേക ശക്തിയെ എല്ലാ പ്രകാരത്തിലും മഹത്വപ്പെടുത്തുകയാണ്. പരിശുദ്ധാത്മാവിന്റെ കയ്യൊപ്പുള്ള ഈ അനുഗ്രഹ ശുശ്രൂഷയിലൂടെ തുറക്കപ്പെട്ട കവാടങ്ങള്‍ ഒട്ടനവധിയാണ്..

‘ പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവൃത്തികളുടെ ഉപകരണങ്ങളായി തീരുവാന്‍ സ്വര്‍ഗം തിരഞ്ഞെടുത്ത വ്യക്തികള്‍ നിരവധി. അനേകായിരങ്ങള്‍ക്ക് വട്ടായിലച്ചന്‍ ഇന്ന് ആവേശവും അത്ഭുതവുമാണ്. പൗരോഹിത്യത്തിന്റെ 25 വര്‍ഷം പിന്നിടുമ്പോള്‍ വൈദീകര്‍ക്കും സന്യസ്തര്‍ക്കും ആയി രണ്ട് സഭാ സമുഹങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വൈദീകനെ ദൈവം തിരഞ്ഞെടുക്കുമ്പോള്‍ വേദനകളുടേയും ദാരിദ്രത്തിന്റെയും അലച്ചിലുകളുടേയും ആഴമേറിയ സമര്‍പ്പണത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. പരിശുദ്ധാത്മ കാറ്റില്‍ നയിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ഈ അഭിഷിക്തന്‍ ഏറ്റെടുത്ത ലോക സുവിശേഷവല്‍കരണത്തിന്റെ ദര്‍ശനം സെക്കന്റ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് അടിസ്ഥാന ശിലയായി നിലകൊള്ളൂന്നു.

യേശു ക്രിസ്തുവിന്റെ പരസ്യ ജീവിത ശുശ്രൂഷ പ്രായത്തിനോട് ചേര്‍ന്ന് 33ാം വയസില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന സോജി ഒലിക്കല്‍ എന്ന യുവ വൈദീകന്റെ ദൈവ സന്നിധിയിലെ സമര്‍പ്പണമാണ് പ്രാര്‍ത്ഥനയിലെ മണിക്കൂറുകളാണ് ഈ അനുഗ്രഹ ശുശ്രൂഷകളുടെ ആരംഭത്തിന് നിദാനം. മറ്റൊരര്‍ത്ഥത്തില്‍ അനേകരുടെ നെടുവീര്‍പ്പുകള്‍ക്കും ദൈവസന്നിധിയിലെ കണ്ണീരുകള്‍ക്കും ഉത്തരം കൊടുക്കുവാന്‍ പരിശുദ്ധത്മാവിനോട് നിരന്തരം ആലോച ചേദിക്കുന്ന എളിമ നിറഞ്ഞ ഈ പൗരോഹിത്യ ജീവിതം യോഗ്യമായ പാത്രമായി സ്വര്‍ഗം കണക്കാക്കി.

സ്വര്‍ഗം കനിഞ്ഞ് നല്‍കുന്ന അഭിഷേകത്തിന് വില കൊടുക്കുവാന്‍ പരിശുദ്ധാത്മാവ് അനേകം കുടുംങ്ങളേയും വ്യക്തികളേയും തിരഞ്ഞെടുത്ത് നിയോഗിച്ചപ്പോള്‍ ആയിരങ്ങള്‍ക്ക് യേശു ക്രിസ്തുവില്‍ പുതുജീവിതം സമ്മാനിക്കുവാനും അനേകായിരങ്ങളുടെ കണ്ണീരൊപ്പാനും ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

നൂറാം കണ്‍വെന്‍ഷന്റെ ആത്മീയ ആഘോഷത്തിലേക്ക് കടന്നുവരിക. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ച അനുഗ്രഹങ്ങളും സാമ്യങ്ങളും എഴുകി കൊണ്ടുവരിക. ഈ അവധികാലത്ത് യുകെയില്‍ മാത്രമായി 400 ഓളം കുട്ടികള്‍ക്കും യൂത്തിനും വചന വിരുന്ന് ലഭിക്കുന്നതിനെ ഓര്‍ത്ത് നമുക്ക് നന്ദി പറയാം. ഹൃദയവും കരങ്ങളും നന്ദിയോടെ ദൈവ സന്നിധിയില്‍ ഉയര്‍ത്തുമ്പോള്‍ നമുക്ക് ഓര്‍മ്മിക്കാം.

നവീകരണ ശുശ്രൂഷകള്‍ക്ക് ; പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരതയോടും സ്‌നേഹത്തോടും കൂടെ പ്രോത്സാഹനം പകരുന്ന ജേക്കബ് മൗത്തേടത്ത് പിതാവ്

24/7 ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമായി തന്റെ ഈ ജീവിതത്തെ പൂര്‍ണ്ണമായി വിട്ടുകൊടുത്തിരിക്കുന്ന കാലഘട്ടത്തിന്റെ അഭിഷിക്തന്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍

അഭിഷേക ശുശ്രൂഷകള്‍ക്കും സംരംഭങ്ങള്‍ക്കും വിശുദ്ധ പാദവാന്‍ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തിരിക്കുന്ന ഫാ സോജി ഓലിക്കല്‍

വേള്‍ഡ് ഇവാഞ്ചലൈസേഷന് ആക്കം കൂട്ടുവാന്‍ നിയുക്തനായിരിക്കുന്ന ഫാ ഷിജു നടവത്താണി

സെഹിയോന്‍ വൈദീകരോടും സിസ്‌റ്റേഴ്‌സിനോടും ചേര്‍ന്ന് അട്ടപ്പാടി മധ്യസ്ഥ പ്രാര്‍ത്ഥനാ കൂടാരങ്ങളില്‍ യുകെയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സഹോദരി സഹോദരങ്ങള്‍

ദൈവ രാജ്യ വളര്‍ച്ചയ്ക്കും ആത്മാക്കളുടെ തങ്ങളുടെ ജീവിതങ്ങളെ സമര്‍പ്പിച്ചിരിക്കുന്ന 17 ഓളം ഫുള്‍ ടൈം ശുശ്രൂഷകളും അവരുടെ കുടുംബങ്ങളും

സെക്കന്റ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് പ്രോത്സാഹനവും പ്രാര്‍ത്ഥനകളും പടരുന്ന ആര്‍ച്ച് ബിഷപ് ബര്‍നാഡ് ലോങ്ങ്‌ലി, ബിഷപ് ജോസഫ് സ്രാമ്പിക്കല്‍

നൂറു മാസങ്ങളില്‍ കടന്നുവന്ന് ശുശ്രൂഷ ചെയ്തിട്ടുള്ള പിതാക്കന്മാര്‍, വൈദീകര്‍, സന്യസ്തര്‍, വചന പ്രഘോഷകര്‍, ആത്മീയ ശുശ്രൂഷകര്‍, വിവിധ മിനിസ്ട്രികള്‍

പരിശുദ്ധാത്മാവ് ഈ ശുശ്രൂഷകളുടെ വളര്‍ച്ചയ്ക്കായി പ്രത്യേകം ഉപയോഗിച്ച ഫാ സെബാസ്റ്റ്യന്‍ ആരികട്ട്, ഫാ ജോമോന്‍ തോമ്മന, ഫാ ഏമന്‍ കാര്‍ഡിഫ്, ഡീക്കന്‍ ഡേവിഡ് പാമര്‍ ആന്റ് മിസിസ് ജൂണ്‍ പാമര്‍

രജി ഫീസ് ഇല്ലാതെ ദൈവ പരിപാലനയുടെ അത്ഭുതത്താല്‍ വഴി നടത്തപ്പെടുന്ന സാമ്പത്തിക കാര്യങ്ങള്‍

ആദ്യകാലങ്ങളില്‍ ദിന രാത്രങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കായി കടന്നുവന്നവര്‍ .

ആത്മീയ ശുശ്രൂഷകള്‍ക്കായി സമര്‍പ്പണം ചെയ്തിരിക്കുന്ന പ്രേഷിത കുടുംബങ്ങള്‍

ശുശ്രൂഷ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കുട്ടികള്‍, യുവതി യുവാക്കള്‍, മുതിര്‍ന്നവര്‍, കുടുംബങ്ങള്‍

ഇടവക സമൂഹങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ആത്മ നിറവുള്ള വ്യക്തികള്‍

യൂത്ത് ഫുള്‍ ടൈംസ് യുവജനങ്ങള്‍ക്കായി ഒരു ആലയം

യുകെ യുണൈറ്റ്‌നസ് മ്യൂസിക് ബ്രാന്റ് – അബ്ലേസ് കണ്‍സേര്‍ട്ട്

വിയാനി മിഷന്‍, ആന്‍ലിന്‍ കമ്യൂണിറ്റി, മാറ്റ് കമ്യൂണിറ്റി

എല്ലാ ശുശ്രൂഷകള്‍ക്കും ആത്മശക്തി പ്രദാനം ചെയ്യുന്ന മധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, സ്‌കൈപ്പ് പ്രേയര്‍ ടീമുകള്‍.

പ്രിയപ്പെട്ടവരെ ദൈവ സന്നിധിയില്‍ എണ്ണിയെണ്ണി നന്ദി കരേറ്റാന്‍ നിയോഗങ്ങളുടേയും വ്യക്തികളുടേയും അത്മീയ അനുഭവങ്ങളുടേയും മേഖലകള്‍ ഇനിയും ധാരാളം..

പരിശുദ്ധാത്മാവിന് നന്ദി പറയാന്‍, അവിടത്തെ ആരാധിക്കാന്‍, അവിടുന്ന് നല്‍കിയതിനെ കാത്തു സൂക്ഷിക്കാന്‍, വളര്‍ത്തി വലുതാക്കാന്‍ , കുറവുകള്‍ക്കും വീഴ്ചകള്‍ക്കും അവിശ്വാസ്തകള്‍ക്കും മാപ്പപേക്ഷിക്കുന്നവര്‍, ഒരു പുനര്‍ സമര്‍പ്പണത്തിന്റെ ദിനമായി ഈ കണ്‍വെന്‍ഷന്‍ മാറട്ടെ.

കാലത്തിന്റെ വെല്ലുവിളികള്‍ ഏറെ …

നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഒത്തിരി വലുത്. യൂറോപ്പിനെ മാത്രമല്ല ലോകം മുഴുവനേയും യേശു ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു. ദൈവ കൃപ നിറഞ്ഞ തലമുറകള്‍ക്കും കുടുംബങ്ങള്‍ക്കും വേദം പാകുവാന്‍ നമുക്ക് കൈകോര്‍ക്കാം.

ദേശത്തിന്റെ വിശ്വാസ ആത്മീയ ഉത്സവത്തിലേക്ക് നമുക്ക് ഒത്തുചേരാം. ആഗസ്ത് 6 മുതല്‍ 11 വരെ തിയതികളില്‍ ഏതെങ്കിലും ഒരു ദിവസം ഉപവസിച്ച കൃതജ്ഞതാ പ്രകാശനത്തില്‍ പങ്കെടുക്കുക. കുടുംബങ്ങളും കൂട്ടായ്മകളും ഒത്തുചേര്‍ന്ന് അഖണ്ഡ ജപമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ആഗസ്ത് 6 മുതല്‍ 10 വരെ തിയതികളില്‍ ആസ്റ്റണ്‍ അഡോറേഷന്‍ സെന്ററില്‍ കടന്നുവന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുക.

എല്ലാ നന്ദി വിഷയങ്ങളും പ്രാര്‍ത്ഥനാ നിയോഗങ്ങളും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴിയായി ദൈവ സന്നിധിയില്‍ സമര്‍പ്പിക്കാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.