സ്വന്തം ലേഖകന്‍: ബിന്‍ലാദിന്റെ മകന് വിവാഹം ചെയ്തത് സെപ്റ്റംബര്‍ 11 ആക്രമണത്തിലെ മുഖ്യപ്രതിയുടെ മകളെയെന്ന് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്റെ മകന് ഹംസ വിവാഹം ചെയ്തത് സെപ്റ്റംബര്‍ 11 ആക്രമണക്കേസിലെ പ്രധാന പ്രതിയുടെ മകളെയെന്ന് ഗാര്ഡിയന് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനായി വിമാനം റാഞ്ചിയ മുഹമ്മദ് അത്തായുടെ മകളെയാണ് ഹംസ വിവാഹം ചെയ്തിരുന്നതെന്നാണ് ബിന്‍ലാദിന്റെ അര്‍ധ സഹോദരങ്ങളെ ഉദ്ധരിച്ച് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹംസ പിതാവിന്റെ കൊലക്ക് പ്രതികാരം ചെയ്യാന്‍ അല്‍ഖാഇദയെ സജ്ജമാക്കുകയാണെന്നും സൗദിയില്‍ കഴിയുന്ന ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍, ബിന്‍ലാദിന്റെ ഈ മകന് എവിടെയാണെന്ന് ബന്ധുക്കള്‍ക്ക് അറിയില്ല. വര്‍ഷങ്ങളായി തങ്ങളുമായി ബന്ധമില്ല ഇയാള്‍ക്കെന്നും അഫ്ഗാനിലാവുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു. ബിന്‍ലാദിന്റെ ഭാര്യ ഖൈരിയ്യ സബ്റിന്റെ മകനാണ് ഹംസ. 2011ല്‍ ബിന്ലാദിന് പാകിസ്താനിലെ ആബട്ടാബാദില്‍ കൊല്ലപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്നതും ഭാര്യയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല