സ്വന്തം ലേഖകന്‍: യുകെയിലെ ഒമ്പത് വയസുകാരനായ ഇന്ത്യന്‍ ചെസ് താരവും കുടുംബവും നാടുകടത്തല്‍ ഭീഷണിയില്‍; വിസ പുതുക്കാനുള്ള അപേക്ഷ ഹോം ഓഫീസ് നിരസിച്ചു. 2012 മുതല്‍ യുകെയില്‍ ജോലി ചെയ്ത് ജീവിക്കുന്ന ഇന്ത്യക്കാരന് ജിതേന്ദ്ര സിംഗും കുടുംബവുമാണ് വിസ കാലാവധി കഴിയാറായതിനെ തുടര്‍ന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.
ഈ സെപ്റ്റംബറില്‍ ജിതേന്ദ്രന്റെ വിസയുടെ കാലാവധി തീരും. ഇദ്ദേഹത്തിന്റെ മകനും ഒമ്പത് വയസുകാരനുമായ ശ്രേയസ് റോയല്‍ മികച്ച ചെസ് കളിക്കാരനാണ്. യുകെയില്‍ ഇവിടെ തുടരാന്‍ അനുവദിക്കണമെന്ന് ജിതേന്ദ്രന് ഹോം ഓഫീസിന് അപേക്ഷ നല്‍കിയെങ്കിലും ഹോം ഓഫീസ് നിരസിച്ചിക്കുകയായിരുന്നു.
ശ്രേയസിനേയും കുടുംബത്തേയും യുകെയില്‍ തുടരാന്‍ അനുവദിച്ചാല്‍ അത് ഈ പ്രതിഭയെ ഭാവിയില്‍ ബ്രിട്ടന്റെ ലോക ചെസ് ചാമ്പ്യനാകാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഹോം ഓഫീസ് അതൊന്നും ചെവികൊണ്ടില്ല. ശ്രേയസിന്റെ അച്ഛന് പ്രതിവര്‍ഷം 1,20,000 പൗണ്ടില്‍ അധികം വരുമാനമുണ്ടായാല്‍ മാത്രമേ ഇനി വിസ പുതുക്കി നല്‍കുകയുള്ളു എന്നാണ് ഹോം ഓഫീസിന്റെ നിലപാട്.
ശ്രേയസിനേയും കുടുംബത്തേയും വിസ പുതുക്കി നല്കി ഇവിടെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ബ്രിട്ടീഷ് എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി റേച്ചല്‍ റീവ്സ്, മാത്യൂ പെന്നികുക്ക് എന്നിവരടക്കമുള്ള എംപിമാര്‍ ഒപ്പ് വച്ച കത്ത് ഹോം ഓഫീസിസിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. ബംഗലുരുകാരായ ഈ കുടുംബം 2012ലാണ് യുകെയിലേക്ക് കുടിയേറിയത്. ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല