സ്വന്തം ലേഖകന്‍: വെനസ്വേല രാഷ്ടീയ പ്രതിസന്ധിയിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ അലട്ടുന്ന വെനസ്വേലയില്‍ നിന്നുമുള്ള വന്‍ കുടിയേറ്റം തടയാന്‍ വടക്ക് ഭാഗത്തുള്ള അതിര്‍ത്തി അടച്ച് ബ്രസീല്‍. ഫെഡറല്‍ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി. രണ്ട് വര്‍ഷത്തോളമായി വെനസ്വേലയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ രാജ്യം വിട്ട് അഭയം തേടാനെത്തുന്നത് ബ്രസീലിലേക്കാണ്.
ബ്രസീലുകാര്‍ക്കും അല്ലാത്തവര്‍ക്കും അതിര്‍ത്തിയിലൂടെ കടന്നുപോവാം. എന്നാല്‍ വെനസ്വേലയില്‍ നിന്നുള്ളവര്‍ക്ക് അവരുടെ രാജ്യത്തേക്ക് തിരിച്ചുപോവുന്നതിന് മാത്രമാണ് അതിര്‍ത്തി ?േഗറ്റ് തുറന്നുകൊടുക്കുക. ബ്രസീലിലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമായ റെറൈമയുടെ തലസ്ഥാനം ബോഅ വിസ്തയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. 25,000 മുതല്‍ 330,000 വരെ കുടിയേറ്റക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്..
ദിവസം 500 വെനിസ്വേലക്കാര്‍ വീതം ഇതുവരെ ബ്രസീലിലേക്ക് കുടിയേറുന്നുണ്ട്. അതേസമയം റൊറൈമ ഗവര്‍ണര്‍ ഫെഡറല്‍ ജഡ്ജിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. അതിര്‍ത്തി അടക്കാന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതു സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നതായി ഗവര്‍ണര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല