സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി. ഞായറാഴ്ചയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം നൂറിനു മുകളിലായതായി അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ നടത്തിയ തെരച്ചിലിലാണു കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതിനിടെ, അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു യുവതിയെ ജീവനോടെ രക്ഷപ്പെടുത്താനായതു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സന്തോഷവാര്‍ത്തയായി. വിനോദസഞ്ചാര കേന്ദ്രങ്ങളായ ലൊംബോക്, ബാലി ദ്വീപുകളിലാണ് ഭൂകന്പമുണ്ടായത്. 6.9 തീവ്രത രേഖപ്പെടുത്തി.
200ല്‍ അധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് നുഗ്രോഹോ പറഞ്ഞു. ലൊംബോക്, ബാലി ദ്വീപുകളിലും ഈസ്റ്റ് ജാവാ പ്രവിശ്യയിലും പ്രകന്പനം അനുഭവപ്പെട്ടു. ലൊംബോക്കില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ജിലിസ് ദ്വീപിലെ ആയിരത്തോളം ടൂറിസ്റ്റുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല